കലങ്ങി മറിഞ്ഞ് കണ്ണൂർ സി.പി.എം: പി.ജയരാജെൻറ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്ന്
text_fieldsശരിക്കും കലങ്ങി മറിഞ്ഞിരിക്കിയാണ് സി.പി.എം കണ്ണൂർ ഘടകം. നാളിതുവരെ ഇല്ലാത്ത പ്രതിസന്ധിയാണ് നേതൃത്വതലത്തിലുൾപ്പെടെയുള്ളത്. ഇതിനിടെ, ചേരിതിരിഞ്ഞുള്ള ആരോപണങ്ങൾ ശക്തമാവുകയാണ്. ഇ.പി ജയരാജനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ പി. ജയരാജനെതിരെ സി.പി.എം കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത് നിരവധി പരാതികളാണ്. പി.ജയരാജനെതിരെ നേരത്തെ ഉയർന്നുവന്ന ക്വട്ടേഷൻ ബന്ധമാണിപ്പോൾ ചൂട് പിടിച്ച ചർച്ചയാകുന്നത്. ക്വട്ടേഷൻ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതികളാണ് നേതൃത്വത്തിന് ലഭിക്കുന്നത്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ജയരാജന് ബന്ധമുണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ഇതിനുപുറമെ, വടകര ലോക്‌സഭാ സീറ്റിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്ന പരാതിയുമുയരുന്നുണ്ട്. ഈ വിഷയം ചൂണ്ടികാണിച്ച് സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽനിന്നുള്ള പാർട്ടി പ്രവർത്തകരാണ് പരാതി നൽകിയതായാണ് അറിയുന്നത്. വിഷയം വിവാദമായ സാഹചര്യത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കാനാണ് പാർട്ടി തീരുമാനം. എന്നാൽ, അപ്പോഴും നിരവധി വെല്ലുവിളികളാണ് നേതൃത്വത്തിെൻറ മുൻപിലെത്തുന്നത്.
ഇ.പി ജയരാജനെതിരായ ആരോപണത്തിൽ പാർട്ടി അന്വേഷണം നടത്തുമ്പോൾ സി.പി.എം ഭരിക്കുന്ന ആന്തൂർ നഗരസഭയും അന്വേഷണ പരിധിയിൽ വരും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള നഗരസഭ അധ്യക്ഷയായിരുന്ന സമയത്താണ് റിസോർട്ടിന് അനുമതി നൽകിയത്. കുന്ന് നിരത്തുന്നതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത് അടക്കം പരാതി നൽകിയിട്ടും അനുമതി നൽകിയതും അന്വേഷണപരിധിയിൽ വന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.