പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു ജി. സുധാകരന് വീഴ്ച
text_fieldsതിരുവനന്തപുരം: മുൻ മന്ത്രി ജി. സുധാകരനെതിരായ ആരോപണങ്ങൾ ശരിവെക്കുന്ന രീതിയിൽ അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിച്ച സി.പി.എം പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ട് സംസ്ഥാന സെക്രേട്ടറിയറ്റ് മുമ്പാകെ സമർപ്പിച്ചു. സുധാകരൻ പാർട്ടി സ്ഥാനാർഥിക്ക് പിന്തുണ നൽകിയില്ലെന്നാണ് കണ്ടെത്തൽ.
എന്നാൽ, സുധാകരനെതിരെ നടപടിക്ക് ശിപാര്ശയില്ലെന്നാണ് വിവരം. എം.എല്‍.എ എച്ച്. സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോർട്ട് സി.പി.എം സെക്രേട്ടറിയറ്റിന് സമർപ്പിച്ചെങ്കിലും റിപ്പോർട്ടിലെ കാര്യങ്ങൾ വെള്ളിയാഴ്ച ചേർന്ന സെക്രേട്ടറിയറ്റ് യോഗം ചർച്ച ചെയ്തില്ല. റിപ്പോർട്ട് വിശദമായി പാർട്ടി പരിശോധിച്ച് നടപടി പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. ഇത് ശരിെവക്കുന്ന നിലയിലായിരുന്നു സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവെൻറ പ്രതികരണവും. പാർട്ടിക്ക് ഒരു പ്രവർത്തനരീതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സഹായകരമല്ലാത്ത ചില നിലപാടുകളുണ്ടായെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് ഈ വീഴ്ചകള്‍ അന്വേഷിക്കാന്‍ എളമരം കരീമിനെയും കെ.ജെ. തോമസിനെയും സി.പി.എം ചുമതലപ്പെടുത്തിയത്. ജി. സുധാകരനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമടക്കം ഉന്നയിച്ചത്. ആരോപണങ്ങള്‍ പലതിലും കഴമ്പുണ്ടെന്നാണ് കമീഷന് കണ്ടെത്തിയത്. സുധാകരെൻറത് നിഷേധ സമീപനമായിരുന്നെന്നും സ്ഥാനാര്‍ഥിക്കെതിരെ നടന്ന പ്രചാരണങ്ങളെ വേണ്ടത്ര പ്രതിരോധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്ഥാനാര്‍ഥിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍ വേണ്ട സഹായം നല്‍കിയില്ല.
സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. സലാം തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചില്ല. ഒരുവിഭാഗക്കാരനെന്ന പ്രചാരണത്തെ മറികടക്കാന്‍ സലാം വേണ്ടത്ര ശ്രമിച്ചില്ലെന്ന മൊഴിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലെടുക്കേണ്ട നടപടി ഇനി സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.