സെമിഫൈനലിൽ തൊണ്ണൂറിലധികം മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് മേൽക്കൈ
text_fieldsതിരുവനന്തപുരം: തൊണ്ണൂറിലധികം നിയമസഭ മണ്ഡലങ്ങളിലും എൽ.ഡി.എഫിെൻറ മേൽക്കൈ ഉറപ്പിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 91 സീറ്റുകളിൽ എൽ.ഡി.എഫും 47 സീറ്റുകളിൽ യു.ഡി.എഫും ഒരു സീറ്റിൽ ബി.ജെ.പിയും വിജയിച്ചിരുന്നു. ഏറക്കുറെ ഇതിനു സമാനമായ 'ട്രെൻഡ്' തന്നെയാണ് ഒാരോ നിയമസഭ മണ്ഡലങ്ങളുടെ പരിധിയിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ഫലം പരിശോധിക്കുേമ്പാൾ വ്യക്തമാകുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനൽ എന്ന വിശേഷണത്തോടെയാണ് മുന്നണികൾ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കൈ ഉള്ളത്. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പം നിന്ന കോട്ടയം ജില്ലയിൽ തദ്ദേശഫലം പരിഗണിക്കുേമ്പാൾ എൽ.ഡി.എഫിന് മുൻതൂക്കം ലഭിക്കുന്നു.
ജോസ് കെ. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് വിഭാഗം എൽ.ഡി.എഫിലെത്തിയത് ഇടതുമുന്നണിക്ക് ഗുണം ചെയ്െതന്ന് കോട്ടയം ഫലം വ്യക്തമാക്കുന്നു. കാസർകോട് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ രണ്ടിടങ്ങളിൽ വീതം എൽ.ഡി.എഫും യു.ഡി.എഫും മുൻതൂക്കം നേടിയപ്പോൾ മഞ്ചേശ്വരത്ത് യു.ഡി.എഫും ബി.ജെ.പിയും ഏറക്കുറെ ഒപ്പത്തിനൊപ്പമാണ്.
കണ്ണൂരിൽ 11 മണ്ഡലങ്ങളിൽ എട്ടിടത്ത് എൽ.ഡി.എഫ് മുന്നിലാണ്. രണ്ടിടത്ത് യു.ഡി.എഫും. ഒരിടത്ത് രണ്ട് മുന്നണികളും ഒപ്പത്തിനൊപ്പമാണ്. വയനാട്ടിൽ മൂന്ന് മണ്ഡലങ്ങളിൽ രണ്ടിടത്ത് യു.ഡി.എഫിനും ഒരിടത്തും എൽ.ഡി.എഫിനും മേൽക്കൈ പ്രകടമാണ്. കോഴിക്കോട്ട് 13 മണ്ഡലങ്ങളിൽ പത്തിടത്തും എൽ.ഡി.എഫിനാണ് മുൻതൂക്കം.
യു.ഡി.എഫിന് രണ്ടിടത്ത് മേൽക്കൈയുണ്ട്. ഒരിടത്ത് ഒപ്പത്തിനൊപ്പവുമാണ്. മലപ്പുറത്ത് 16 മണ്ഡലങ്ങളിൽ 13ഇടത്ത് യു.ഡി.എഫ് മുൻതൂക്കം നേടി. മൂന്നിടത്താണ് എൽ.ഡി.എഫ്. പാലക്കാട് ജില്ലയിൽ 12 മണ്ഡലങ്ങളിൽ പത്തിടത്ത് എൽ.ഡി.എഫ് മുന്നിലാണ്. ഒരിടത്ത് യു.ഡി.എഫ്. പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഒപ്പത്തിനൊപ്പമാണ്. തൃശൂരിൽ 13 മണ്ഡലങ്ങളിൽ 12ഇടത്തും എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫുമാണ്. എറണാകുളത്ത് 14 മണ്ഡലങ്ങളിൽ യു.ഡി.എഫ് ഒമ്പതിടങ്ങളിലും എൽ.ഡി.എഫ് മൂന്നിടങ്ങളിലും മുൻതൂക്കം നേടി. കുന്നത്തുനാട് മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നാലിടത്തും ട്വൻറി ട്വൻറിയാണ് വിജയിച്ചത്.
ഇടുക്കിയിൽ അഞ്ചിൽ മൂന്നിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും മേൽക്കൈ നേടി. കോട്ടയത്ത് ഒമ്പതിൽ ഏഴിടത്ത് എൽ.ഡി.എഫിന് മേൽക്കൈ ലഭിച്ചു. യു.ഡി.എഫ് രണ്ടിടത്തും. ആലപ്പുഴയിൽ ഒമ്പതിൽ എട്ടിടത്തും എൽ.ഡി.എഫ് മുൻതൂക്കം നേടിയപ്പോൾ യു.ഡി.എഫ് ഒരിടത്ത് മാത്രം.
പത്തനംതിട്ടയിൽ അഞ്ചിൽ നാലിടത്തും എൽ.ഡി.എഫിനും ഒരിടത്ത് യു.ഡി.എഫിനും മുൻതൂക്കമുണ്ട്. കൊല്ലത്ത് 11 മണ്ഡലങ്ങളിൽ ഒമ്പതിൽ എൽ.ഡി.എഫ് മുന്നേറ്റമുണ്ട്. രണ്ടിടത്ത് യു.ഡി.എഫും. തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളിൽ 12 ഇടത്തും എൽ.ഡി.എഫ് മുന്നേറ്റം നടത്തി. ആറ്റിങ്ങൽ മണ്ഡലത്തിൽ യു.ഡി.എഫും നേമത്ത് ബി.ജെ.പിയും മേൽക്കൈ നേടി.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകൾ പൂർണമായും രാഷ്ട്രീയ വോട്ടുകളല്ല എന്ന് വാദം നിലനിൽക്കുേമ്പാഴും ഫലം നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.