Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k surendran
cancel
Homechevron_rightNewschevron_rightKeralachevron_rightവിജയ യാത്രയിൽ...

വിജയ യാത്രയിൽ മലപ്പുറത്തെ അവഹേളിച്ച്​ കെ. സുരേന്ദ്രൻ

text_fields
bookmark_border

മലപ്പുറം: വിജയ യാത്രയിൽ മലപ്പുറം ജില്ലയെ അവഹേളിച്ച്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. മലപ്പുറം ടൗൺഹാളിന്​ മുന്നിൽ നൽകിയ സ്വീകരണ സമ്മേളനത്തിലാണ്​ കടുത്ത പരാമർശങ്ങൾ നടത്തിയത്​. ​

മലപ്പുറത്ത്​ ഒരു പ്രശ്​നവുമില്ലെന്നും ശാന്തമാണെന്നുമാണ്​​ പൊതുവേയുള്ള അഭിപ്രായമെന്നും അതിനുള്ള കാരണം ഒരു കൂട്ടർ മറ്റൊരു കൂട്ടരുടെ മേൽ സമ്പൂർണ ആധിപത്യം നേടിയതാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി​. മലപ്പുറത്തെ പാർശ്വവത്​കരിക്കപ്പെട്ട ജനങ്ങളെ അടിമകളാക്കി മാറ്റി അവരുടെ​ ശബ്​ദമില്ലാതാക്കി.

ഒരു കൂട്ടരെ അടിച്ചമർത്തുന്നതുെകാണ്ടാണ്​ മലപ്പുറത്ത്​ പ്രശ്​നങ്ങളില്ലാത്തത്​. വർഗീയ ശക്തികളുടെ രാഷ്​ട്രീയ അധിനിവേശമാണിവിടെ​. വർഗീയ രാഷ്​ട്രീയ പാർട്ടികളാണ്​ മലപ്പുറത്തെ എല്ലാ രാഷ്​ട്രീയ പാർട്ടികളെയും നിയന്ത്രിക്കുന്നത്​. മലപ്പുറത്തെ മതേതരത്വം ഏകപക്ഷീയമാണ്​. പാർശ്വവത്​കരിക്കപ്പെട്ടവർക്ക്​ ശബ്​ദിക്കാനിവിടെ ഇടമില്ല.

പാലോളി കമ്മിറ്റി റിപ്പോർട്ട്​ പ്രകാരം കൊടുക്കുന്ന ആനുകൂല്യങ്ങൾ എന്തു​െകാണ്ടാണ്​ മലപ്പുറത്തെ ന്യൂനപക്ഷങ്ങൾക്ക്​ ​െകാടുക്കാത്തതെന്ന്​ വ്യക്​തമാക്കണം. ജില്ലയിൽ വരു​േമ്പാൾ മാത്രം ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണമെന്നത്​ മുന്നണികളു​െട​ പ്രധാന രാഷ്​ട്രീയ അജണ്ടയാവുന്നില്ല. മുസ്​ലിം ലീഗ് വിചാരിക്കുന്നതിനപ്പുറത്ത്​ മലപ്പുറം ജില്ലയിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും ശ്വാസം വിടാൻപോലുമുള്ള അർഹതയില്ല. ലീഗി​െൻറ സമ്പൂർണ ആധിപത്യമാണിവി​െടയെന്നും സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranKeralaVijayaYatra
News Summary - In the Vijaya Yatra, K. Surendran insulted Malappuram and spat at communalism
Next Story