തിരുവനന്തപുരം നഗരത്തിൽ ചിലയിടങ്ങളിൽ ജലവിതരണത്തിൽ തടസം നേരിടും
text_fieldsതിരുവനന്തപുരം : നഗരത്തിൽ ചിലയിടങ്ങളിൽ ജലവിതരണത്തിൽ തടസം നേരിടുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വാട്ടർ അതോറിറ്റിയുടെ പി.ടി.പി സബ് ഡിവിഷനു കീഴിലെ വട്ടിയൂർക്കാവ് ജംഗ്ഷൻ മുതൽ മഞ്ചാടിമൂട് വരെ യുള്ള കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പ് ലൈൻ മാറ്റി പുതുതായി ഡി.ഐ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തി അന്തിമ ഘട്ടത്തിലാണ്.
ഈ പ്രവർത്തിയോടനുബന്ധിച്ച് ട്രാൻസ്മിഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ വട്ടിയൂർക്കാവ്, തൊഴുവൻകോട്, മഞ്ചാടിമൂട്, ഐ.എ.എസ് കോളനി, കാഞ്ഞിരംപാറ, മേലത്ത് മേലെ, മരുതൻ കുഴി, കൊടുങ്ങാനൂർ, കുലശേഖരം, തിരുമല,പുന്നക്കാമുകൾ, പൂജപ്പുര, നീറമൺകര, മേലാംകോട്, പാപ്പനംകോട് എസ്റ്റേറ്റ്, നേമം, ശാന്തിവിള, പൊന്നുമംഗലം എന്നീ പ്രദേശിൽ ശനിയാഴ്ച്ച രാവിലെ ആറ് മുതൽ 2023 ജൂലൈ മൂന്ന് (തിങ്കളാഴ്ച്ച) രാവിലെ ആറു വരെ ജലവിതരണം മുടങ്ങാൻ സാധ്യതയുണ്ട്.
ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുത്ത് വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്ന് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ടോൾ ഫ്രീ നമ്പരായ 1916 മായി ബന്ധപ്പെടണമെന്നും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.