തൃക്കാക്കരയിൽ ആം ആദ്മിയും ട്വന്റി 20യും പൊതു സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സാബു എം. ജേക്കബ്
text_fieldsകൊച്ചി: തൃക്കാക്കരയിൽ ആംആദ്മിയുമായുള്ള സഖ്യം സ്ഥിരീകരിച്ച് ട്വന്റി 20 കോർഡിനേറ്റർ സാബു എം ജേക്കബ്. എ.എ.പിയും ട്വന്റി 20യും പൊതു സ്ഥാനാർത്ഥിയെ നിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നു. എഎപിയും ട്വന്റിയും 20യും ബദൽ ശക്തിയായി മാറുമെന്നും സാബു എം. ജേക്കബ് അവകാശപ്പെട്ടു.
ദേശീയതലത്തിൽ ഭരണമികവ് തെളിയിച്ചു നിൽക്കുന്ന എ.എ.പിയുമായുള്ള സഖ്യം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് ബദലാകും. 15ന് എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ജെരിവാൾ കേരളത്തിലെത്തും. അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
അതേസമയം, തൃക്കാക്കരയിൽ മികച്ച വിജയം നേടുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ജനങ്ങൾ ഇടത് മുന്നണിക്കൊപ്പമാണ്. സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനം ഉടനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.