Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വന്തം...

സ്വന്തം കുട്ടിയല്ലെന്ന്​ ആരോപിച്ച്​ രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ്​ അറസ്റ്റിൽ

text_fields
bookmark_border
crime
cancel

ലഖ്​നോ സ്വന്തം കുട്ടിയല്ലെന്ന്​ ആരോപിച്ച്​ രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ്​ അറസ്റ്റിൽലഖ്​നോ: സ്വന്തം കുട്ടിയ​െല്ലന്ന്​ ആരോപിച്ച്​ രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ്​ അറസ്റ്റിൽ. ഉത്തർപ്രദേശ്​ ഗൊരഖ്​പുരിലെ ബെ​ജ്​നാഥ്​പുരിലാണ്​ സംഭവം. രണ്ടുവയസുകാരി ​േശ്രയയെ​ കൊലപ്പെടുത്തിയ കേസിൽ പിതാവ്​ രമേശാണ്​ അറസ്റ്റിലായത്​.

​ദിവസവും മദ്യപിച്ചെത്തുന്ന രമേശ്​ ഭാര്യയെ മർദിക്കുന്നത്​ പതിവായിരുന്നു. ഇതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക്​ മടങ്ങി മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. മക്കളായ എട്ടുവയസുകാരി കാജലും അഞ്ചുവയസുകാരൻ പ്രിൻസും​ ശ്രേയയും മാതാവിനൊപ്പമുണ്ടായിരുന്നു.

ഞായറാഴ്ച വൈകിട്ട്​ മാതാവിന്‍റെ സമീപത്തുനിന്ന്​ മൂന്നുകുട്ടികളെയും രമേശ്​ കൂട്ടി​െകാണ്ടുപോയി. ശേഷം കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ​േമാ​ട്ടോർ സൈക്കിളിൽ രണ്ടുകുട്ടികളെയും രണ്ടുവയസുകാരിയുടെ മൃതദേഹവുമായി രമേശ്​ ഭാര്യയുടെ വീട്ടിലെത്തി. രമേശിന്‍റെ പിറകിലിരുന്ന കാജലിന്‍റെ കൈയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം. കുഞ്ഞിന്‍റെ മൃതദേഹവുമായി തിരികെ എത്തിയതോടെ നാട്ടുകാർ സംഘടിക്കുകയും കുഞ്ഞിന്‍റെ മരണകാരണം തിരക്കുകയുമായിരുന്നു. ശേഷം നാട്ടുകാർ രമേശിനെ പൊലീസിന്​ കൈമാറി.

തങ്ങളെ മൂന്നുപേരെയും പിതാവ്​ കൂട്ടികൊണ്ടുപോയതിന്​ ശേഷം ഒരു ​ഫലവൃക്ഷത്തോട്ടത്തിന്​ നടുവിൽ താമസിപ്പിച്ചതായും പിതാവ്​ തങ്ങൾക്കൊപ്പമുണ്ടായിരുന്നതായും കാജൽ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞു. രാത്രി ഏറെവൈകി ത​ന്‍റെ ഷാൾ ഉപയോഗിച്ച്​ കുഞ്ഞിന്‍റെ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തി. ശേഷം തങ്ങളെ കൂട്ടി ഗ്രാമത്തിലേക്ക്​ തിരിച്ചു. പിതാവ്​ ത​ന്നോട്​ ശ്രേയയുടെ മൃതദേഹം മടിയി​ൽവെക്കാൻ പറഞ്ഞതായും കാജൽ പറഞ്ഞു. ശ്രേയ തന്‍റെ കുട്ടിയല്ലെന്ന്​ മാതാവിനോട്​ പറഞ്ഞിരുന്നതായും കാജൽ മൊഴി നൽകി. സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്​തതായും രമേശിനെ അറസ്റ്റ്​ ചെയ്​തതായും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP PoliceMurder
News Summary - In UP Man Kills 2 year old Daughter Suspecting Her to Be His Illegitimate Child
Next Story