ജവഹർ സ്റ്റേഡിയത്തിൽ ഇനി കളിയാരവം
text_fieldsകണ്ണൂർ: കാൽപന്ത് പ്രേമികളുടെ നീണ്ട കാത്തിരിപ്പിന് വിരാമം. ജവഹർ സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം. നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മേയര്‍ ടി.ഒ. മോഹനൻ നിര്‍വഹിച്ചു. ഏകദേശം ഒരു കോടി രൂപയോളം രൂപ ചെലവഴിച്ചാണ് കണ്ണൂർ കോർപറേഷൻ സ്റ്റേഡിയം നവീകരിച്ചത്. പുല്ല് വെച്ച് പിടിപ്പിക്കുകയും ഇന്റര്‍ലോക്ക് പാകുന്നതും ഉള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികളാണ് നടത്തിയത്. ഒന്നര മാസത്തോളമായി കേരള ഫുട്ബാൾ അസോസിയേഷൻ ടൂർണമെന്റിന് വേണ്ടിയുള്ള പ്രവൃത്തികൾ നടത്തുന്നുണ്ട്. ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾക്ക് മൈതാന സജ്ജമായിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന് മുഖ്യാതിഥിയായി . സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്ദീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, അസി. കലക്ടർ അനൂപ് ഗാർഗ്, മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷ്, കേരള ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായ വി.പി. പവിത്രൻ, എ.കെ. ഷരീഫ്, റഫീഖ്, സയിദ് തുടങ്ങിയവർ പങ്കെടുത്തു. തുടര്‍ന്ന് മേയറുടെ നേതൃത്വത്തിലുള്ള കോർപറേഷന് ടീമും ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള പ്രസ് ക്ലബ് ടീമും തമ്മിൽ വാശിയേറിയ ഫുട്ബോള്‍ മത്സരവും നടന്നു. മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് മേയറുടെ ഇലവൻ പ്രസ് ക്ലബ് ഇലവനെ തോൽപ്പിച്ചു. മേയേഴ്സ് ഇലവനിൽ മേയറെ കൂടാതെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും ജീവനക്കാരും അണി നിരന്നപ്പോൾ പ്രസ് ക്ലബ് ഇലവനിൽ മാധ്യമ പ്രവർത്തകരോടൊപ്പം ജില്ല കലക്ടർ അരുൺ കെ. വിജയൻ, അസി. കലക്ടർ അനൂപ് ഗാർഗ് തുടങ്ങിയവർ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.