സി.പി.എമ്മിെനയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി മാതാപിതാക്കൾ, കുഞ്ഞിനെ മാതാവിന് കിട്ടണമെന്നാണ് പാർട്ടി നിലപാട് -ആനാവൂർ
text_fieldsതിരുവനന്തപുരം: മാതാവിെൻറ സമ്മതമില്ലാതെ കുട്ടിയെ കൈമാറിയ സംഭവത്തിൽ സി.പി.എം നേതൃത്വെത്തയും പൊലീസിനെയും പ്രതിക്കൂട്ടിലാക്കി തലസ്ഥാനത്തെ പ്രമുഖ സി.പി.എം കുടുംബത്തിലെ അംഗവും എസ്.എഫ്.െഎ പ്രവർത്തകയുമായിരുന്ന മാതാവ് അനുപമയും ഡി.വൈ.എഫ്.െഎ മേഖലാ സെക്രട്ടറിയായിരുന്ന പിതാവ് അജിത്കുമാറും. അനുപമക്ക് കുഞ്ഞിനെ തിരികെ കിട്ടണമെന്നാണ് പാർട്ടി നിലപാടെന്ന സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പെൻറ നിലപാടിനെയും അവർ തള്ളി. സി.പി.എമ്മിൽനിന്ന് ആരുടെയും പിന്തുണ ലഭിച്ചില്ലെന്നും പൊലീസും നിരുത്തരവാദപരമായാണ് തങ്ങളുടെ പരാതി പരിഗണിച്ചതെന്നും അവർ ആരോപിക്കുന്നു.
സി.പി.എം പറയുന്ന പിന്തുണയിൽ വിശ്വാസവും പ്രതീക്ഷയും ഇല്ലെന്നും കുഞ്ഞിനെ കണ്ടെത്തിത്തരണമെന്ന് മുമ്പ് ആനാവൂരിനോട് സംസാരിച്ചപ്പോൾ പൊട്ടിത്തെറിക്കുകയാണ് ചെയ്തതെന്നും അവർ പറഞ്ഞു. ആനാവൂരിന് മാസങ്ങൾക്ക് മുമ്പ് കൊടുത്ത പരാതിയിൽ ഇപ്പോൾ ഈ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും അനുപമ പറഞ്ഞു. കുഞ്ഞിെൻറ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് ആനാവൂർ സംസാരിച്ചത്. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. സി.പി.എമ്മിൽ വൃന്ദ കാരാട്ടിൽനിന്ന് മാത്രമാണ് പിന്തുണ ലഭിച്ചത്.
'ഇപ്പോൾ പറയുന്നതല്ല പാർട്ടി അന്നെടുത്ത നിലപാട്. ആറ് മാസം മുമ്പ് ആനാവൂരിനെ കാണാൻ പോയതാണ്. ജില്ല കമ്മിറ്റി ഓഫിസിലെത്തി ആനാവൂർ നാഗപ്പനും ജയൻബാബുവിനും പരാതി നൽകിയിരുന്നു. േകാവിഡ് ബാധിതനായി വിശ്രമത്തിലായിരുന്നതിനാൽ ആനാവൂരിനെ നേരിൽ കാണാനായില്ല. പക്ഷേ ഫോണിൽ സംസാരിക്കുകയും പരാതി പാർട്ടി ഓഫിസിൽ ഏൽപ്പിക്കുകയും ചെയ്തു. അതിനുശേഷമാണ് അദ്ദേഹം എെൻറ പിതാവിനോട് സംസാരിച്ചത്. അച്ഛനാണ് എെൻറ അനുമതിപത്രത്തോടെയാണ് കുഞ്ഞിനെ കൈമാറിയത് എന്ന് കള്ളം പറഞ്ഞത്. പിന്നെ എങ്ങനെയാണ് എന്നോട് ഇക്കാര്യം ആദ്യം തന്നെ സംസാരിച്ചു എന്ന് ആനാവൂർ പറയുക' -അനുപമ ചോദിക്കുന്നു.
കുഞ്ഞിനെ മാതാവിന് കിട്ടണമെന്നാണ് പാർട്ടി നിലപാട് -ആനാവൂർ
തിരുവനന്തപുരം: കുഞ്ഞിനെ മാതാവ് അനുപമക്ക് കിട്ടണമെന്നാണ് പാർട്ടി നിലപാടെന്ന് സി.പി.എം ജില്ലസെക്രട്ടറി ആനാവൂർ നാഗപ്പൻ. കുഞ്ഞിെൻറ പിതാവ് അജിത്ത് തന്നെ സമീപിച്ചിട്ടില്ല. അനുപമ ഫോണിൽ വിളിച്ചിരുന്നു. കത്തിെൻറ രൂപത്തിൽ വിഷയം ശ്രദ്ധയിൽപെട്ട ഉടനെ ജില്ല സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. കുഞ്ഞിനെ മാതാവിന് നൽകണമെന്ന നിലപാടെടുത്തു. അനുപമയുടെ പിതാവ് ജയചന്ദ്രനെ അറിയിച്ചപ്പോൾ കുഞ്ഞിനെ ശിശുക്ഷേമസമിതിയിൽ നൽകിയെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പാർട്ടിക്ക് ഇടപെടാൻ കഴിയില്ലെന്നും നിയമപരമായ വഴി തേടാനും അറിയിച്ചു. കുഞ്ഞിനെ മാതാവിന് തിരികെ കിട്ടാനായുള്ള നിയമപരമായ എല്ലാ പിന്തുണയും പാർട്ടി നൽകും. പൊലീസ് കാര്യക്ഷമമായി ഇടപെട്ടോ എന്ന് അറിയില്ല. കോടതിയാണ് അന്തിമമായി തീരുമാനമെടുക്കേണ്ടതെന്നും ആനാവൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.