ആസിഡ് ഉള്ളിൽച്ചെന്ന് വിദ്യാർഥി മരിച്ച സംഭവം: അന്വേഷണം സി.ബി.സി.ഐ.ഡിക്ക്; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ
text_fieldsകളിയിക്കാവിള: സ്കൂളിലെ സഹവിദ്യാർഥി നൽകിയ ആസിഡ് കലർന്ന ശീതളപാനിയം കഴിച്ച് മരിച്ച വിദ്യാർഥി അശ്വിന്റെ മരണത്തെക്കുറിച്ച് സി.ബി.സി.ഐ.ഡി. വിഭാഗത്തെ കൊണ്ട് അന്വേഷിക്കാൻ ജില്ല പൊലീസ് മേധാവി ഡി.ഐ.ജിയോട് ആവശ്യപ്പെട്ടു. സംഭവം നടന്ന് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും കുറ്റവാളികളെ കണ്ടെത്താൻ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഔദ്യോഗിക അറിയിപ്പ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന.
ഇതിനിടയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിദ്യാർഥിയുടെ മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളജ് ആസ്പത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. എന്നാൽ സർക്കാരിൽ നിന്ന് മതിയായ ഉറപ്പ് ലഭിച്ചതിന് ശേഷമേ തങ്ങൾ മൃതദേഹം കൈപറ്റുകയുള്ളൂവെന്ന് പറഞ്ഞ് ബന്ധുക്കൾ ആശാരിപള്ളത്ത് നിന്ന് തിരികെ പോയി. സി.ബി.സി.ഐ.ഡി. അല്ലെങ്കിൽ പ്രത്യേക അന്വേഷണ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷിക്കുക, സ്ക്കൂൾ മാനേജ്മെന്റിനെതിരെ നടപടിയും അന്വേഷണവും നടത്തുക, മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
മെതുകുമ്മൽ സ്വദേശി സുനിൽ-സോഫിയ ദമ്പതികളുടെ മകൻ അശ്വിൻ(11) ആണ് ശീതളപാനിയം കഴിച്ച് ആ ന്തരികാവയവങ്ങൾക്ക് കേട് പറ്റി തിങ്കളാഴ്ച മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.