എസ്.ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങി മരിച്ച സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
text_fieldsആറാട്ടുപുഴ: എസ്.ഐ.യുടെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസിന്റെ തുടരന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് വിട്ടു. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.ജെ. സുരേഷ് കുമാറിന്റ മുതുകുളം ചേപ്പാട് കന്നിമേൽ സാരംഗിയിൽ വീടിനോട് ചേർന്നാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയിൽ(സൂര്യഭവനം)സൂരജ് (23) നെ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എസ്.ഐ. ജോലി ചെയ്തുവരുന്ന സ്‌റ്റേഷന്റെ പരിധിയിലുളള വീട്ടിലാണ് മരണം നടന്നത്. കൂടാതെ മരിച്ച സൂരജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. എസ്.െഎയുടെ മകളുടെ സഹാപാഠിയായിരുന്നു സൂരജ്.
കൂടുതൽ ആരോപണം ഉയരാനുളള സാധ്യത മുന്നിൽ കണ്ടാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനമായത്. മരണത്തിൽ മറ്റു ദുരൂഹതകളൊന്നുമില്ലെന്നാണ് കേസ് അന്വേഷിച്ച കനകക്കുന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.