ഇൻക്ലൂസീവ് കായികോത്സവത്തിന് തുടക്കം
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി നടത്തുന്ന ഇൻക്ലൂസീവ് കായികോത്സവത്തിന് ജില്ലയിൽ തുടക്കമായി. കായികോത്സവം അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
തളി സാമൂതിരി എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് അധ്യക്ഷതവഹിച്ചു. ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം പതാക ഉയർത്തി. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ, ജില്ല വിദ്യാഭ്യാസ ഓഫിസർ ഷാദിയബാനു, ജില്ല പ്രോഗ്രാം ഓഫിസർ വി.ടി. ഷീബ, സാമൂതിരി സ്കൂൾ പ്രധാനാധ്യാപകൻ പി.സി. ഹരിരാജ, ബി.പി.സിമാരായ പ്രവീൺകുമാർ, വി. ഹരീഷ്, ഒ. പ്രമോദ്, മനോജ്കുമാർ, ജോസഫ് തോമസ് എന്നിവർ സംസാരിച്ചു.
വടകര വിദ്യാഭ്യാസ ജില്ല കായികോത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും താമരശ്ശേരി വിദ്യാഭ്യാസ ജില്ല കായികോത്സവം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാറും ഉദ്ഘാടനം ചെയ്തു.
ചേളന്നൂർ: സമഗ്ര ശിക്ഷ കേരളം സംഘടിപ്പിച്ച മേഖലതല ഇൻക്ലൂസിവ് കായികോത്സവം ചേളന്നൂർ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് മൈതാനിയിൽ നടന്നു. ഭിന്നശേഷിക്കാർ ഉൾപ്പെടെ 200ഓളം കായിക താരങ്ങൾ കായികോത്സവത്തിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷിർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. പ്രമീള, കെ.പി. ഷീബ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, ജില്ല പഞ്ചായത്തംഗം ഇ. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. ചേളന്നൂർ ബി.പി.സി ഡോ. പി. അഭിലാഷ് കുമാർ സ്വാഗതവും വി.എസ്. പ്രീതകുമാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.