ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിെൻറ പ്രത്യേകസംഘം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന് ആദായനികുതി വകുപ്പിെൻറ പ്രത ്യേകസംഘം രൂപവത്കരിച്ചു. 10 ലക്ഷം രൂപക്ക് മുകളിൽ മൂല്യമുള്ള വസ്തുക്കളും പണവും പിടി ച്ചെടുക്കും. തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശാനുസരണം സംസ്ഥാനത്ത് 20 സംഘങ്ങളാണ് രൂപവത്കരിച്ചത്.
ആദായനികുതി വകുപ്പ് ജോ. കമീഷണർ, ഡെപ്യൂട്ടി കമീഷണർ, അസി. കമീഷണർ എന്നിവരുടെ ചുമതലയിലാണ് വിവിധ ടീമുകൾ പ്രവർത്തിക്കുക. ഓരോ സംഘത്തിലും രണ്ട് ആദായ നികുതി ഓഫിസറും മൂന്ന് ഇൻസ്പെക്ടർമാരുമുണ്ടാവും. ജില്ലകളിലെ െതരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡുകളുമായി യോജിച്ചാവും ഇവർ പ്രവർത്തിക്കുക. ആദായനികുതി വകുപ്പിെൻറ അന്വേഷണവിഭാഗം ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
നിരീക്ഷണത്തിനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് ആദായനികുതി വകുപ്പ് നൽകി. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയാറാക്കുന്നതിന് പൊലീസ്, ഫോറസ്റ്റ്്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, സംസ്ഥാന എക്സൈസ് വകുപ്പ്, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ 19ന് രാവിലെ 11ന് ചർച്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.