Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനാമി ഭൂമി ഇടപാടുകൾ ...

ബിനാമി ഭൂമി ഇടപാടുകൾ  കണ്ടെത്താൻ ആദായ നികുതി വകുപ്പ്​

text_fields
bookmark_border
ബിനാമി ഭൂമി ഇടപാടുകൾ  കണ്ടെത്താൻ ആദായ നികുതി വകുപ്പ്​
cancel
കോ​ട്ട​യം: ബി​നാ​മി ഭൂ​മി ഇ​ട​പാ​ടു​ക​ൾ​ക്കും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കുമെതിരെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി ആ​ദാ​യ നി​കു​തി വ​കു​പ്പ്. പൊ​ലീ​സും ര​ജി​സ്​​ട്രേ​ഷ​ൻ വ​കു​പ്പും ക​ണ്ടെ​ത്തി​യ ഇ​ത്ത​രം കേ​സു​ക​ളും ആ​ദാ​യ നി​കു​തി വ​കു​പ്പ്​ പ​രി​ശോ​ധി​ക്കും. ഇ​തി​ന​കം ബി​നാ​മി ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. രേ​ഖ​ക​ളു​െ​ട പ​രി​ശോ​ധ​ന​യും ന​ട​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കൊ​ച്ചി​യി​ൽ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ പ്ര​ത്യേ​ക ഒാ​ഫി​സും തു​റ​ന്നു. കേ​ര​ള​ത്തി​​െൻറ​യും ല​ക്ഷ​ദ്വീ​പി​​െൻറ​യും ചു​മ​ത​ല​യാ​ണ്​ ഇ​തി​ന്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. ബി​നാ​മി ഇ​ട​പാ​ടെ​ന്ന്​ ക​ണ്ടെ​ത്തു​ന്ന സ്വ​ത്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ്​ തീ​രു​മാ​നം.

കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​ധി​കൃ​ത​ർ ​െവ​ളി​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി ബി​നാ​മി ഭൂ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​​െൻറ ഭാ​ഗ​മാ​യി ര​ജി​സ്​​ട്രേ​ഷ​ൻ രേ​ഖ​ക​ളും ശേ​ഖ​രി​ച്ചു​വ​രു​കാ​യ​ണ്. ഇ​തു​വ​രെ അ​ഞ്ചി​ല​ധി​കം വ​സ്​​തു​വ​ക​ക​ൾ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പ​ന്ത​ള​ത്തെ ശ്രീ​വ​ത്സം ഗ്രൂ​പ്പി​​െൻറ ഭൂ​മി​യും കൊ​ച്ചി​യി​ലെ ഏ​താ​നും ഭൂ​മി ഇ​ട​പാ​ടു​ക​ളു​മാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​ണ്​ ബി​നാ​മി കേ​സു​ക​ൾ കൂ​ടു​ത​ലാ​യും ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. സം​സ്​​ഥാ​ന​ത്തി​​െൻറ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളും ആ​ദാ​യ നി​കു​തി വ​കു​പ്പി​​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ബി​നാ​മി ഭൂ​മി ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്​ വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക്​ പ്ര​തി​ഫ​ലം ന​ൽ​കും. ഇ​വ​രു​ടെ പേ​രു​വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. ബി​നാ​മി കേ​സു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ആ​ദ്യം നോ​ട്ടീ​സ്​ ന​ൽ​കും. 90 ദി​വ​സ​ത്തി​ന​കം വ​രു​മാ​ന​ത്തി​​െൻറ സ്രോ​ത​സ്സ്​​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. ഡ​ൽ​ഹി​യി​ലെ അ​ഡ്​​ജു​ഡി​ക്കേ​ഷ​ൻ അ​തോ​റി​റ്റി​ക്കാ​ണ്​ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കാ​രം. ഇ​തി​നെ​തി​രെ അ​പ്പ​ലേ​റ്റ്​ അ​തോ​റി​റ്റി​െ​യ​യും സ​മീ​പി​ക്കാം. അ​തോ​റി​റ്റി​യു​ടെ ന​ട​പ​ടി​യെ ഹൈ​കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാം. 1988ൽ ​നി​ല​വി​ൽ വ​ന്ന ബി​നാ​മി ഭൂ​മി ഇ​ട​പാ​ടു​ക​ൾ ത​ട​യു​ന്ന നി​യ​മം ഭേ​ദ​ഗ​തി ചെ​യ്​​ത​തോ​ടെ​യാ​ണ്​ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി ആ​ദാ​യ നി​കു​തി വ​കു​പ്പ്​ രം​ഗ​ത്തു​വ​ന്ന​ത്. കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തോ​ടെ കൊ​ച്ചി​യി​ലെ ഒാ​ഫി​സി​​െൻറ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ​യും ഉ​ട​ൻ നി​യ​മി​ക്കും. കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ ഏ​റ്റ​വും അ​ധി​കം ബി​നാ​മി ഇ​ട​പാ​ടു​ക​ൾ ന​ട​ന്നി​ട്ടു​ള്ള​തെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsincome tax departmentmalayalam news
News Summary - income tax department -Kerala news
Next Story