Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദേകം റിസോർട്ടിന്...

വൈദേകം റിസോർട്ടിന് ആദായനികുതി വകുപ്പ് നോട്ടീസ്

text_fields
bookmark_border
Vaidekam Resort
cancel

ക​ണ്ണൂ​ർ: ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ന്റെ ഭാ​ര്യ​ക്കും മ​ക​നും നി​ക്ഷേ​പ​മു​ള്ള മൊ​റാ​ഴ വെ​ള്ളി​ക്കീ​ലി​ലെ വൈ​ദേ​കം റി​സോ​ർ​ട്ടി​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ നോ​ട്ടീ​സ്. ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്റെ ക​ണ്ണൂ​ർ യൂ​നി​റ്റി​ലെ ടാ​ക്സ് ഡി​ഡ​ക്റ്റ​ഡ് അ​റ്റ് സോ​ഴ്സ് (ടി.​ഡി.​എ​സ്) വി​ഭാ​ഗ​മാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. ടി.​ഡി.​എ​സ് സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ രേ​ഖ​ക​ളും ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ ഹാ​ജ​രാ​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

എ​ന്നാ​ൽ, ആ​വ​ശ്യ​പ്പെ​ട്ട മു​ഴു​വ​ൻ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്നും സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​​ണെ​ന്നും ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തേ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. മാ​ർ​ച്ച് ര​ണ്ടി​ന് ആ​ദാ​യ​നി​കു​തി ടി.​ഡി.​എ​സ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ റി​സോ​ർ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശോ​ധ​ന​യി​ൽ ടി.​ഡി.​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ച്ച​ത്. തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് രേ​ഖ​ക​ൾ ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Income TaxVaidekam Resort
News Summary - Income Tax Department notice to Vaidekam Resort
Next Story