ജ്വല്ലറിക്ക് നികുതിയിളവ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ജ്വല്ലറി ഗ്രൂപ്പിന് വൻ നികുതിയിളവ് നല്‍കിയ സംഭവത്തിൽ വാണിജ്യനികുതി വകുപ്പിലെ മൂന്ന് ഡെപ്യൂട്ടി കമീഷണര്‍മാരടക്കം അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി കമീഷണർമാരായ സതീഷ്, അനിൽകുമാർ, സുജാത, ഇൻറലിജന്‍സ് ഉദ്യോഗസ്ഥരായ നിസാര്‍, ലെനിന്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നികുതിവകുപ്പ് സെക്രട്ടറി, വാണിജ്യനികുതി കമീഷണര്‍ എന്നിവരുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് ധനമന്ത്രി നടപടിക്ക് ശിപാര്‍ശചെയ്തത്. വിശദമായ അന്വേഷണം നടത്താന്‍ നികുതി സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജ്വല്ലറി ഗ്രൂപ്പിെൻറ അടൂരിലെ ശാഖയില്‍ നടന്ന പരിശോധനയില്‍ 200 കോടിയുടെ വിൽപന നടന്നതായി വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍, മറ്റ് ശാഖകളുടെ വിൽപനകൂടി ഉള്‍പ്പെട്ടതിനാലാണ് ഇത്രയുംതുകയെന്നും 60 കോടിയില്‍ താഴെയാണ് ശരിയായ വിൽപനയെന്നും ജ്വല്ലറി വിശദീകരണംനല്‍കി. ഇത് മുഖവിലക്കെടുത്ത് 60 കോടിക്ക് നികുതി കണക്കാക്കുകയായിരുന്നു. ജ്വല്ലറിയുടെ വിശദീകരണത്തിെൻറ നിജസ്ഥിതി പരിശോധിക്കാതെ നടത്തിയ നടപടിയിലൂടെ നികുതി ഇളവിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തുടരന്വേഷണത്തിെൻറ സ്വഭാവം നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം. പ്രഥമദൃഷ്ട്യാ കുറ്റകരമായ സാഹചര്യം കണ്ടെത്തിയതിനെ തുടർന്ന് ഫയൽ കൈകാര്യംചെയ്ത മുഴുവൻപേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. തുടരന്വേഷണത്തിലേ യഥാർഥ കുറ്റക്കാരെ കെണ്ടത്താനാകൂ. ഇതിന് മുന്നോടിയായി അഡീഷനൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.