40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
text_fieldsചിറ്റൂർ: കൈക്കൂലി വാങ്ങുന്നതിനിടെ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. സ്റ്റേറ്റ് ജി.എസ്.ടി വകുപ്പിെൻറ ചിറ്റൂർ ഓഫിസിലെ ഉദ്യോഗസ്ഥൻ ഹബീബ് റഹ്മാൻ (55) ആണ് പിടിയിലായത്. വടവന്നൂർ സ്വദേശിയും മുറുക്ക് വ്യാപാരിയുമായ അനന്തകൃഷ്ണനിൽനിന്ന് 40,000 രൂപ കൈക്കൂലി വാങ്ങവേയാണ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 2012-13 വർഷം നികുതി നിർണയിച്ച് അടക്കണമെന്ന് അനന്തകൃഷ്ണന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പഴയ നികുതി അടക്കാൻ കഴിയില്ലെന്നും കൃത്യമായി നികുതിയടക്കുന്നുണ്ടെന്നും അനന്തകൃഷ്ണൻ ഉദ്യോഗസ്ഥനെ അറിയിച്ചു. 50,000 രൂപ നൽകിയാൽ നിയമനടപടികൾ ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്തതിനെ തുടർന്ന് 10,000 രൂപ കഴിഞ്ഞ മാസം പത്തിന് നൽകി. ബാക്കി തുക നൽകാൻ ഒരു മാസത്തെ സാവകാശവും നൽകി. എന്നാൽ, അനന്തകൃഷ്ണൻ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
വിജിലൻസ് ഡിവൈ.എസ്.പി കെ.എ. ശശിധരെൻറ നിർദേശപ്രകാരം ബാക്കി തുക കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്. സി.ഐമാരായ കെ. വിജയകുമാർ, എം. ശശിധരൻ, പ്രവീൺ കുമാർ, എസ്.ഐ മജീദ്, എ.എസ്.ഐമാരായ പി.കെ. സന്തോഷ്, വി. സുരേന്ദ്രൻ, സി.പി.ഒമാരായ മനോജ് കുമാർ, ഉണ്ണി, സുധീർ മൈലാടി, രമേഷ്, സലേഷ്, വിനു, സജിമോൻ, രതീഷ്, ശങ്കർ, മനോജ് എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടാക്സ് ഓഫിസർ അറസ്റ്റിൽ
തിരുവനന്തപുരം: വാണിജ്യനികുതി തുക കുറക്കാൻ 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടാക്സ് ഓഫിസർ വിജിലൻസ് പിടിയിൽ. പാലക്കാട് ചിറ്റൂർ താലൂക്ക് ടാക്സ് ഓഫിസിലെ ടാക്സ് ഓഫിസർ ഹബീബ് റഹ്മാനെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
പാലക്കാട് കരിപ്പോട് സ്വദേശി അനന്തകൃഷ്ണെൻറ അമ്പിളി ഫുഡ്സ് എന്ന സ്ഥാപനത്തിലെ വാണിജ്യ നികുതിയായ 15,53,000 രൂപ കുറവ് ചെയ്തുനൽകാൻ 50,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ആദ്യ ഗഡുവായി ഹബീബ് റഹ്മാൻ 10,000 രൂപ വാങ്ങി. തുടർന്ന് നികുതി 1,09,000 രൂപയായി കുറച്ചുനൽകി. പിന്നീട് ബാക്കി തുകയായ 40,000 രൂപ ആവശ്യപ്പെട്ടു. അനന്തകൃഷ്ണൻ വിവരം വിജിലൻസിനെ അറിയിച്ചു. 40,000 രൂപ ഓഫിസിൽെവച്ച് കൈമാറുന്നതിനിടയിലാണ് പാലക്കാട് വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പി കെ.എ. ശശിധരെൻറ നേതൃത്വത്തിൽ വിജിലൻസ് സംഘം പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർമാരായ കെ. വിജയകുമാർ, എം. ശശിധരൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.