ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച: ഒന്നാംപ്രതി പിടിയിൽ
text_fieldsആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒന്നാംപ്രതി പിടിയിൽ. കണ്ണൂർ ശങ്കരനല്ലൂർ നെഹാല മഹൽ ഹാരിസിനെയാണ് (52) ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. മൂന്ന് മാസത്തോളം ഇയാള്‍ ഡൽഹി, മുംബൈ, ചെന്നൈ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഒളിവിലായിരുന്നു. കണ്ണൂരിലെത്തിയ ഹാരിസിനെ ഇവിടെനിന്നുമാണ് പിടികൂടിയത്.
കൂത്തുപറമ്പിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരാളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. ഹാരിസിന്റെ ഭാര്യ സുഹ്റയെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണസംഘം ഡൽഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലൊക്കെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഇതോടെ കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി.
ജൂണ്‍ അഞ്ചിനാണ് സംഭവം. ഉച്ചക്ക് 11മണിയോടെ ബാങ്ക് കവലയിലുള്ള, സ്വർണാഭരണ നിർമാതാവായ സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായനികുതി ഉദ്യോഗസ്ഥരെന്നുപറഞ്ഞ് അഞ്ചുപേർ എത്തിയത്. പരിശോധന നടത്തി വീട്ടിൽനിന്ന് 50 പവനോളം സ്വർണവും ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.