കൊശമറ്റം ഫിനാൻസ് ശാഖകളിൽ ആദായ നികുതി പരിശോധന
text_fieldsകോട്ടയം: ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസിെൻറ ശാഖകളിൽ ആദായ നികുതി വകുപ്പിെൻറ മിന്നൽ പരിശോധന. നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് കൊശമറ്റത്തിെൻറ ശാഖകളിൽ രാജ്യവ്യാപകമായി ബുധനാഴ്ച പുലർച്ച മുതൽ റെയ്ഡ് നടത്തിയത്. കോട്ടയം ചന്തക്കവലയിലെ ഹെഡ് ഓഫിസിലടക്കം രാത്രിയും പരിശോധന നടക്കുകയാണ്.
സ്ഥാപന ഉടമ അടക്കമുള്ളവരെ ചോദ്യം ചെയ്തു. കേരളത്തിലെ 40 ശാഖകൾ അടക്കം 60 കേന്ദ്രങ്ങളിലായി ഒരേസമയാണ് പരിശോധന. സ്വർണപ്പണയ വായ്പ നൽകുന്ന സംസ്ഥാനത്തെ പ്രമുഖ സ്ഥാപനമാണിത്. പണയംവെച്ച സ്വർണം എടുക്കാതെ വരുമ്പോൾ ലേലം ചെയ്യുന്ന വേളയിൽ ഈ സ്വർണം കമ്പനിയുടെതന്നെ ആളുകൾ ചുരുങ്ങിയ വിലയ്ക്ക് കൈവശപ്പെടുത്തി നികുതി വെട്ടിക്കുന്നുെവന്നാണ് പ്രധാന പരാതി.
അടുത്തിടെ കേന്ദ്ര ധനകാര്യ വകുപ്പ് പുറത്തുവിട്ട അതിനഷ്ട സാധ്യതയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ കൊശമറ്റം ഫിനാൻസും ഉൾപ്പെട്ടിരുന്നു. പരിശോധനയിൽ തട്ടിപ്പിെൻറ സൂചനകൾ ലഭിച്ചതായാണ് വിവരം. കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കുകളും രേഖകളും പിടിെച്ചടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.