മൊഴിയിലും രേഖകളിലും പൊരുത്തക്കേട്: കെ.എം ഷാജിയെ വീണ്ടും ചോദ്യം ചെയ്യും
text_fieldsതിരുവനന്തപുരം: മൊഴിയും അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനാൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുസ്ലിംലീഗ് സെക്രട്ടറി കെ.എം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. പണത്തിന്റെ ഉറവിടമായി ഷാജി സമർപ്പിച്ച രേഖകളിൽ ചിലത് വ്യാജമാണോയെന്ന സംശയവും വിജിലൻസിനുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചത് മണ്ഡലം കമ്മറ്റിയാണെന്ന് കെ.എം ഷാജി മൊഴി നല്‍കിയിരുന്നു. ഈ കമ്മറ്റിയുടെ മിനിറ്റ്സ് തെളിവായി നല്‍കുകയും ചെയ്തു. പണം പിരിച്ച രസീതിന്‍റെ കൗണ്ടര്‍ ഫോയിലുകളും നല്‍കി. പക്ഷേ ഇത് പണം പിരിച്ച ശേഷം വ്യാജമായി ഉണ്ടാക്കിയതാണോ എന്ന സംശയം വിജിലന്‍സിനുണ്ട്.
കെ.എം ഷാജിയുടെ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളിലുമാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. കണ്ണൂരിലെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. പണത്തിനൊപ്പം വിദേശ കറൻസികളും 50 പവൻ സ്വർണവും 72 രേഖകളും പിടിച്ചെടുത്തിരുന്നു. വിദേശ കറന്‍സിയും സ്വര്‍ണവും വിജിലന്‍സ് പിന്നീട് തിരികെ നല്‍കി. വിദേശ കറന്‍സി കുട്ടികളുടെ ശേഖരത്തിലുള്ളതാണെന്നാണ് ഷാജിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.