സഹകരണ സംഘം ഭാരവാഹികളുടെ ആനുകൂല്യവർധന പ്രാബല്യത്തിൽ
text_fieldsതിരുവനന്തപുരം: സഹകരണ ബാങ്കുകളും സംഘങ്ങളും ഉൾപ്പെടെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കുള്ള ഓണറേറിയം, ഭരണസമിതി അംഗങ്ങൾക്കുള്ള ദിനബത്ത, യാത്രാബത്ത, സിറ്റിങ് ഫീസ് എന്നിവ വർധിപ്പിച്ചു. ഈ മാസം ഒന്നുമുതൽ വർധവിന് പ്രാബല്യം നൽകിയാണ് സഹകരണ രജിസ്ട്രാർ ഉത്തരവിറക്കിയത്.
നിലവിലുള്ള നിരക്കിൽ വൻവർധനയാണ് വരുത്തിയത്. സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് എന്നിവയുടെ ഭരണസമിതിക്കാണ് വർധവിലൂടെ കൂടുതൽ തുക ലഭിക്കുക. ഈ സ്ഥാപനങ്ങളിൽ പ്രസിഡന്റിന് പ്രതിമാസ ഓണറേറിയം 22,000 ആയിരുന്നത് 33,000 രൂപയായും വൈസ് പ്രസിഡന്റിന്റേത് 10,000 രൂപയിൽ നിന്നും 15,000 രൂപയായും ഉയർത്തി. ദിനബത്ത 400ൽനിന്ന് 600 രൂപയായി. സിറ്റിങ് ഫീസ് 800ൽനിന്ന് 1200 രൂപയാക്കി. വൈസ് പ്രസിഡന്റുമാരുടെ ഓണറേറിയം 10,000ത്തിൽനിന്ന് 15,000 ആയി ഉയർത്തി.
കൺസ്യൂമർഫെഡ്, കേരഫെഡ് ഉൾപ്പെടെ സഹകരണ സ്ഥാപനങ്ങളിലും ആനുകൂല്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകൾ, അർബൻ സഹകരണ ബാങ്കുകൾ (സ്പെഷൽ ഗ്രേഡ്) എന്നിവയുടെ പ്രസിഡന്റിന്റെ ഓണറേറിയം 10,000ത്തിൽനിന്ന് 15,000 രൂപയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.