വർധിപ്പിച്ച കെട്ടിടനികുതിയും പെര്‍മിറ്റ് ഫീസും തൃക്കരിപ്പൂരിൽ ഈടാക്കില്ല
text_fieldsതൃക്കരിപ്പൂർ: സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ കെട്ടിടനികുതിയും പെര്‍മിറ്റ് അപേക്ഷാ ഫീസുകളും വേണ്ടെന്ന് വെക്കാന്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ പ്രമേയം. ഇതിനായി സോഫ്റ്റ് വെയറുകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുവാൻ ഭരണസമിതി യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് വി.കെ.ബാവ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഫായിസ് ബീരിച്ചേരിയും എം.രജീഷ് ബാബുവും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് പ്രമേയം ഭരണ സമതി അംഗീകരിച്ചത്.
വീട് നിർമാണ പെർമിറ്റ്: 555 രൂപയുടെ സ്ഥാനത്ത് 8500 രൂപ
ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാനത്ത് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്ര അടിയോളം) വിസ്തീർണമുള്ള വീടു നിർമിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപയുടെ സ്ഥാനത്ത് 8500 രൂപയായാണ് സംസ്ഥാന സർക്കാർ വർധിപ്പിച്ചത്. മുനിസിപ്പാലിറ്റിയിൽ 555 രൂപയിൽ നിന്നു 11,500 രൂപയായും കോർപറേഷനിൽ 800 രൂപയിൽ നിന്നു 16,000 രൂപയായായുമാണ് കൂട്ടിയത്.
250 ചതുരശ്ര മീറ്റർ (2670 ചതുരശ്ര അടി) വിസ്തീർണമുള്ള വീടിന് പഞ്ചായത്തിൽ 1780 രൂപയിൽ നിന്ന് 26,000 രൂപയായും മുനിസിപ്പാലിറ്റിയിൽ 1780 രൂപയിൽ നിന്നു 31,000 രൂപയായും കോർപറേഷനിൽ 2550 രൂപയിൽ നിന്ന് 38,500 രൂപയുമായും കൂട്ടി.
സംസ്ഥാനത്ത് പുതുക്കിയ നിരക്കുകൾ:
പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടിയോളം ) വിസ്തൃതി വീട് നിർമിക്കുമ്പോൾ:
പഴയ നിരക്ക്:
അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ് :555 രൂപ) = അപേക്ഷകൻ ആകെ അടയ്ക്കേണ്ടത് 555 രൂപ.
പുതുക്കിയ നിരക്ക്:
അപേക്ഷാ ഫീസ് :1000 രൂപ+ പെർമിറ്റ് ഫീസ് (50 രൂപ/ച.മീ) : 7500 രൂപ = ആകെ 8509 രൂപ
250 ചതുരശ്ര മീറ്റർ ( 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടിന്:
പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ= ആകെ 1780 രൂപ.
പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ+ പെർമിറ്റ് ഫീസ് (100 രൂപ/ച.മീ) : 25,000 രൂപ = ആകെ 26,000 രൂപ.
മുനിസിപ്പാലിറ്റിയിൽ 150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ:
പഴയ നിരക്ക് : അപേക്ഷാ ഫീസ്: 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്: 555 രൂപ) = ആകെ അടയ്ക്കേണ്ടത് 555 രൂപ.
പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (70 രൂപ/ച.മീ): 10,500 = ആകെ 11,500 രൂപ.
250 ചതുരശ്ര മീറ്റർ ( 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ:
പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെർമിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ = ആകെ 1780 രൂപ.
പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (120 രൂപ/ച.മീ) : 30,000 = ആകെ 31,000 രൂപ.
കോർപറേഷനിൽ 150 ചതുരശ്ര മീറ്റർ ( 1614 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ:
പഴയ നിരക്ക് : അപേക്ഷാ ഫീസ്: 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 1500 രൂപ (150 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്കുള്ള 50% ഇളവ് ബാധകമാകുമ്പോൾ പെർമിറ്റ് ഫീസ്:750 രൂപ) = ആകെ അടയ്ക്കേണ്ടത് 800 രൂപ.
പുതുക്കിയ നിരക്ക് - അപേക്ഷാ ഫീസ്:1000 രൂപ + പെർമിറ്റ് ഫീസ് (100 രൂപ/ച.മീ): 15,000 = ആകെ 16,000 രൂപ.
250 ചതുരശ്ര മീറ്റർ ( 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിർമിക്കുമ്പോൾ:
പഴയ നിരക്ക് : അപേക്ഷാ ഫീസ് : 50 രൂപ + പെർമിറ്റ് ഫീസ് (10 രൂപ/ച.മീ): 2500 രൂപ = ആകെ 2550
പുതുക്കിയ നിരക്ക് :അപേക്ഷാ ഫീസ് : 1000 രൂപ + പെർമിറ്റ് ഫീസ് (150 രൂപ/ച.മീ) : 37,500 = ആകെ 38,500 രൂപ.
വലിയ വീടുകൾക്ക് 600 രൂപ വരെ നികുതി കൂടും
ചെറിയ വീടുകൾക്ക് വർഷം ശരാശരി 150 രൂപ മുതലും വലിയ വീടുകൾക്ക് 600 രൂപ വരെയും നികുതി വർധനവാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. വീടുകൾക്ക് ചതുരശ്ര മീറ്ററിന് 2 രൂപ വീതം നികുതി കൂടും. ആശുപത്രികളുടെ നികുതി ഇരട്ടിയാക്കിയും വർധിപ്പിച്ചു. കടകളുടെയും ഹോട്ടലുകളുടെയും ഓഫിസ് കെട്ടിടങ്ങളുടെയും നികുതിയിലും വൻ വർധനവാണ്.
300 ചതുരശ്ര മീറ്ററിന് മുകളിലുള്ളതും താഴെയുള്ളതും എന്ന് രണ്ടാക്കി തിരിച്ചാണ് വീടുകൾക്ക് നികുതി കൂട്ടിയത്. പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ മേഖലകളിൽ ശരാശരി രണ്ട് രൂപയാണ് ചതുരശ്ര മീറ്ററിന് വീടുകൾക്ക് നികുതി കൂട്ടിയത്. പഞ്ചായത്തുകളിൽ ചതുരശ്രമീറ്റിനുള്ള നികുതി എട്ടുരൂപയിൽ നിന്നും പത്തായി വർധിപ്പിച്ചു. കോർപ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ചെറിയ വീടുകൾക്ക് ചതുരശ്ര മീറ്ററിന് രണ്ട് രൂപയും വലിയ വീടുകൾക്ക് നാല് രൂപയും വർധിപ്പിച്ചു. ശരാശരി 160 രൂപ മുതൽ നികുതി വർധന ഉണ്ടാകും. പഞ്ചായത്തുകളിൽ ഹോട്ടൽ, ലോഡ്ജ് എന്നിവയുടെ നിരക്ക് 60 രൂപയിൽ നിന്ന് 70 രൂപയായി വർധിപ്പിച്ചു. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റിയിലും വാണിജ്യാവശ്യത്തിനുള്ള മാളുകൾക്ക് 120 രൂപയിൽ നിന്ന് 170 രൂപയാണ് നികുത വർധന.
ചെറിയ കെട്ടിടങ്ങൾക്ക് ചതുരശ്ര മീറ്ററിന് അഞ്ച് രൂപ വീതം വർധിപ്പിച്ചു. ആശുപത്രികളുടെ നികുതിയിൽ ഇരട്ടിയിലധികം വർധനയുണ്ട്. പഞ്ചായത്തുകളിൽ എട്ട് രൂപയായിരുന്നു പഴയ നിരക്ക്. 30 ആണ് പുതിയ നികുതി. നഗരപ്രദേശങ്ങളിൽ നേരത്തെ ഉണ്ടായിരുന്ന 20ൽ നിന്ന് 40 രൂപയായാണ് വർധന. മുനിസിപ്പാലിറ്റികളിൽ 35 രൂപയാണ് നിരക്ക്. മൊബൈൽ ടവർ നികുതി ചതുരശ്ര മീറ്ററിന് 500 ൽ നിന്നും 800 ആക്കി. റിസോർട്ടുകളുടെ നികുതി പഞ്ചായത്തുകളിൽ 90 ൽ നിന്നും 95 ആയി കൂട്ടി. കോർപ്പറേഷനുകളിൽ ഇത് 90 ൽ നിന്നും 100 ആക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.