Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂഗർഭ ജലവിനിയോഗം കൂടി;...

ഭൂഗർഭ ജലവിനിയോഗം കൂടി; കുഴൽ കിണറുകൾക്ക്​ നിയ​ന്ത്രണംവരും

text_fields
bookmark_border
tube well
cancel

കൊച്ചി: ഭൂഗർഭ ജലലഭ്യത കുത്തനെ ഇടിഞ്ഞതോടെ കുഴൽക്കിണറുകളുടെ കണക്കെടുക്കാൻ സംസ്ഥാന ഭൂജലവകുപ്പ് ഒരുങ്ങുന്നു. വർഷംതോറും ഭൂഗർഭ ജലവിതാനം കുറയാൻ കുഴൽക്കിണറുകൾ കാരണമാകുന്നെന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ദുരുപയോഗം കണ്ടെത്താൻ ധൃതഗതിയിലുള്ള കണക്കെടുപ്പ്​ നടത്തുന്നത്​. കേന്ദ്ര ജലമന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി.​ കുഴൽക്കിണറുകൾക്ക്​ നിയന്ത്രണം കൊണ്ടുവരുന്നതിന്‍റെ മുന്നോടിയാണ്​ കണക്കെടുപ്പ്​. കൃത്യമായ കണക്ക് ലഭ്യമാക്കുന്നതിനായി കുഴല്‍ക്കിണര്‍ കുഴിക്കുന്ന എല്ലാ യന്ത്രങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

● അനധികൃത കുഴല്‍ക്കിണർ കുഴിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കാൻ ​കേന്ദ്ര നിയമനിർമാണം ആലോചനയിൽ

● കേരളത്തിലെ ഭൂഗര്‍ഭ ജലലഭ്യത 565 കോടി ക്യുബിക് മീറ്റർ.

ഗാര്‍ഹികാവശ്യയോഗ്യം: 147 കോടി ക്യുബിക് മീറ്റർ

ജലസേചന യോഗ്യം: 116 കോടി ക്യുബിക് മീറ്റർ.

● ഏറ്റവും കൂടുതൽ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നത് പാലക്കാട് ജില്ലയിൽ: 5841 ലക്ഷം ക്യുബിക് മീറ്റര്‍.

ഏറ്റവും കുറവ് ഇടുക്കിയിൽ: 1887 ലക്ഷം ക്യുബിക് മീറ്റർ

● കേരളത്തിലെ പൊതുകുഴല്‍ക്കിണറുകൾ 17,206 (2016)

ഏറ്റവും കൂടുതല്‍ കാസര്‍കോട്:3270.

കുറവ് ആലപ്പുഴയിൽ: 67.

കേരളത്തില്‍ മഴ ശരാശരിയിൽ കുറവില്ലെങ്കിലും ഭൂഗര്‍ഭ ജലശേഖരത്തിന്റെ അളവില്‍ ഇടിവുണ്ടാകുന്നതായി ജല മന്ത്രാലയം. ഭൂഗര്‍ഭ ജലവിതാനത്തില്‍ സുരക്ഷിത യൂനിറ്റുകളായിരുന്ന കോഴിക്കോട്, ശാസ്താംകോട്ട, വര്‍ക്കല സെമി ക്രിറ്റിക്കല്‍ വിഭാഗത്തിലേക്ക് മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:groundwatertube well
News Summary - increased groundwater use; Tube wells will also have restrictions
Next Story