പാലിയേക്കരയിൽ വർധിപ്പിച്ച ടോൾനിരക്ക് ഇന്നുമുതൽ
text_fieldsആമ്പല്ലൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നുമുതൽ. ദേശീയപാത അതോറിറ്റിയുടെ സുരക്ഷ ഓഡിറ്റ് റിപ്പോർട്ട് നിർദേശങ്ങൾ പരിഹരിക്കാതെയാണ് വീണ്ടും ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി.
പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരു വശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ചുമുതൽ 10 രൂപ വരെ വർധനയുണ്ട്. കാർ, ജീപ്പ്, വാൻ ദിവസം ഒരുവശത്തേക്ക് -90 രൂപ, ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് -140. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് -160, ഒന്നിൽ കൂടുതൽ യാത്രകൾക്ക് -240. ബസ്, ലോറി, ട്രക്ക് -ഒരുവശത്തേക്ക് 320, ഒന്നിൽ കൂടുതൽ യാത്രകൾക്ക് -480. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് -515, ഒന്നിൽ കൂടുതൽ യാത്രകൾക്ക് -775 എന്നിങ്ങനെയാണ് നിരക്ക്.
ടോൾപ്ലാസയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരു മാസത്തേക്കുള്ള ടോൾനിരക്ക് 150 രൂപയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് 300 രൂപയുമായിരിക്കും. രാജ്യത്തെ ഓരോ വർഷത്തെയും പ്രതിശീർഷ ജീവിതനിലവാര സൂചികക്ക് അനുപാതമായാണ് മണ്ണുത്തി-ഇടപ്പിള്ളി ദേശീയപാതയിലെ ടോൾനിരക്ക് പരിഷ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.