ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നു; പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ സമയമാറ്റം
text_fieldsപാലക്കാട്: പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നു ട്രെയിനുകളുടെ സമയത്തിൽ ഞായറാഴ്ച മുതൽ മാറ്റം വരുത്തി. 16731 തിരുചെന്തൂർ എക്സ്പ്രസ് രാവിലെ ആറിനാണ് പാലക്കാട് ജങ്ഷനിൽനിന്ന് പുറപ്പെടുക. മറ്റു സ്റ്റേഷനുകളിലെ സമയം: പാലക്കാട് ടൗൺ 6.10, പുതുനഗരം 6.23, കൊല്ലങ്കോട് 6.32, മുതലമട 6.41, മീനാക്ഷിപുരം 6.50, പൊള്ളാച്ചി 7.10. തിരിച്ചുള്ള 16732 പാലക്കാട് എക്സ്പ്രസ് രാത്രി എട്ടിന് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയം: മീനാക്ഷിപുരം 8.16, മുതലമട 8.25, കൊല്ലങ്കോട് 8.34, പുതുനഗരം 8.42, പാലക്കാട് ടൗൺ 8.56, പാലക്കാട് ജങ്ഷൻ 9.45.
16344 തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് പതിവുപോലെ 5.35ന് പൊള്ളാച്ചിയിലെത്തും. മറ്റു സ്റ്റേഷനുകളിലെ സമയം: ഉദുമൽപേട്ട 6.06, പളനി 6.30, ഒട്ടഛത്രം 6.54, ദിണ്ഡിഗൽ 8.10, മധുര 10.00. 16334 മധുര-തിരുവനന്തപുരം എക്സ്പ്രസ് വൈകുന്നേരം 5.55ന് പഴനിയിലെത്തും. മറ്റു സ്റ്റേഷനുകളിലെ സമയം: ഉദുമൽപേട്ട വൈകു. 6.30, പൊള്ളാച്ചി 7.02, കൊല്ലങ്കോട് 7.29, പാലക്കാട് ടൗൺ 7.53, പാലക്കാട് ജങ്ഷൻ 8.30, ഒറ്റപ്പാലം 9.33. തുടർന്നുള്ള സമയത്തിൽ മാറ്റമില്ല.
22651 ചെന്നൈ സെൻട്രൽ-പാലക്കാട് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് രാവിലെ 7.55ന് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെടും. മറ്റു സ്റ്റേഷനുകളിലെ സമയം: പാലക്കാട് ടൗൺ 8.43, പാലക്കാട് ജങ്ഷൻ 9.30. തിരിച്ചുള്ള ചെന്നൈ എക്സ്പ്രസ് വൈകുന്നേരം 4.10ന് പാലക്കാട് ജങ്ഷനിൽനിന്ന് പുറപ്പെടും. 4.20ന് പാലക്കാട് ടൗണിലും 5.25ന് പൊള്ളാച്ചിയിലുമെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.