ദേശീയ കര്‍ഷകപ്രക്ഷോഭത്തിന് െഎക്യദാർഢ്യം; കേരളത്തിൽ അനിശ്ചിതകാല കർഷകസമരം ഇന്ന് മുതൽ
text_fieldsതിരുവനന്തപുരം: മോദി സര്‍ക്കാറിെൻറ പുതിയ കരിനിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലും സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല കര്‍ഷകസമരം ആരംഭിക്കുന്നു.
തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ സംയുക്തകര്ഷകസമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം. രാവിലെ 10 മുതല്‍ വൈകീട്ട് ഏഴ് വരെ എല്ലാ ദിവസവും തുടര്‍ച്ചയായി നടക്കുന്ന സമരത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമര വളൻറിയര്‍മാര്‍ പങ്കെടുക്കും. സമരം അഖിലേന്ത്യാ കിസാന്‍സഭ വൈസ് പ്രസിഡൻറ് എസ്. രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ 14ന് എല്ലാ ജില്ല കേന്ദ്രങ്ങളിലും സമരം സംഘടിപ്പിക്കും. എല്ലാ അടിച്ചമര്ത്തലുകെളയും അതിജീവിച്ചുകൊണ്ട് ഇന്ത്യന്‍ കര്‍ഷകരുടെ ഈ ജീവന്മരണ പോരാട്ടം വിജയിപ്പിക്കുന്നതിന് കര്‍ഷക സമൂഹമാകെ രംഗത്തിറങ്ങണമെന്നും എല്ലാ ബഹുജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും സംയുക്ത കര്‍ഷകസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഏതാനും കോര്‍പറേറ്റുകള്‍ക്കുവേണ്ടി നൂറുകോടിയോളം വരുന്ന കര്‍ഷകരെ തകര്‍ക്കുന്ന മോദി സര്‍ക്കാറിെൻറ കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭവുമായി കര്‍ഷകര്‍ മുന്നോട്ടുനീങ്ങുകയാണ്. കാര്‍ഷികവിളകള്‍ക്ക് ന്യായവില നിഷേധിക്കുന്ന നിയമം നടപ്പാക്കുകവഴി കോര്‍പറേറ്റ് മാര്‍ക്കറ്റിങ് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ്. കരാര്‍കൃഷി നിയമവും അവശ്യസാധന നിയമഭേദഗതിയും കര്‍ഷകനെ വന്‍കിട കുത്തകകളുടെ അടിമകളാക്കും.
ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും അന്നദാതാക്കളായ നൂറുകോടിയോളം വരുന്ന കര്‍ഷകരുടെ താല്പര്യങ്ങെളക്കാള് മോദിക്കും ബി.ജെ.പിക്കും വലുത് വെറും നൂറുപേര് മാത്രമുള്ള വന്‍കിട കോര്‍പറേറ്റുകളുടെ താല്പര്യങ്ങളാണെന്നും ഭാരവാഹികൾ ആരോപിച്ചു. സംയുക്ത കര്ഷകസമിതിയോഗം ഡിസംബര്‍ 11ന് രാവിലെ ചേര്‍ന്നാണ് സമരപരിപാടികള്‍ തീരുമാനിച്ചത്. വാർത്തസമ്മേളനത്തിൽ സംയുക്തകര്‍ഷകസമിതി കണ്‍വീനര്‍ കെ.എന്‍. ബാലഗോപാല്‍, എം. വിജയകുമാര്‍, അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, അഡ്വ. എസ്.കെ. പ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.