ദേവികുളത്ത് സ്വതന്ത്രൻ എസ്. ഗണേഷൻ അണ്ണാ ഡി.എം.കെയിൽ; എൻ.ഡി.എ സ്ഥാനാർഥിയാകും
text_fieldsഇടുക്കി: ദേവികുളത്ത് സ്വതന്ത്രനായ എസ്. ഗണേഷൻ എൻ.ഡി.എയുടെ ഔദ്യോഗിക സ്ഥാനാർഥിയാകും.
അപേക്ഷ ഫോം പൂരിപ്പിച്ചതിലെ പിഴവിനെ തുടർന്ന് ദേവികുളമടക്കം മൂന്നിടത്ത് എൻ.ഡി.എ സ്ഥാനാർഥികളുടെ പത്രിക തള്ളിയിരുന്നു. ഇതോടെ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച ഗണേഷനെ അണ്ണാ ഡി.എം.കെ സ്വന്തം പാളയത്തിലെത്തിക്കുകയായിരുന്നു.
എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നം ഗണേശന് നൽകുമെന്നും എൻ.ഡി.എ ജില്ല ചെയർമാൻ കെ.എസ്. അജി അറിയിച്ചു.
ദേവികുളം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയായിരുന്ന ആർ.എം ധനലക്ഷ്മിയുടെ നാമനിർദേശ പത്രികയായിരുന്നു തള്ളിയത്. ഫോറം 26 ൽ പൂർണ വിവരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി നാമനിർദേശ പത്രിക തള്ളിയത്. ഡമ്മിയുടെ അടക്കം മൂന്ന് പേരുടെ പത്രിക ഇവിടെ തള്ളിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് എസ്. ഗണേശനെ പിന്തുണക്കാൻ എൻ.ഡി.എ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.