സ്വാതന്ത്ര്യദിനം: ഇന്ന് കൊച്ചി മെട്രോ യാത്രക്ക് 20 രൂപ
text_fieldsകൊച്ചി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് യാത്രക്കാർക്ക് ഇളവുകളുമായി കൊച്ചി മെട്രോ. ചൊവ്വാഴ്ച മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയായി തുടരും.
രാവിലെ ആറ് മുതൽ രാത്രി 11 വരെ ഈ നിരക്കുകൾ തുടരും. പേപ്പർ ക്യു.ആർ, ഡിജിറ്റൽ ക്യൂ.ആർ, കൊച്ചി വൺ കാർഡ് എന്നിവക്ക് ഈ ഇളവുകൾ ലഭ്യമാണ്. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് കാഷ്ബാക്കായാണ് ഇളവ് ലഭിക്കുക. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്നതായി കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു.
ജൂലൈയിൽ ദിവസേന ശരാശരി 85,545 ആളുകളാണ് മെട്രോയിൽ യാത്രചെയ്തത്. ആഗസ്റ്റിൽ ഇതുവരെയുള്ള ദിവസേന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. വിവിധ ഓഫറുകളും യാത്ര പാസുകളും സ്ഥിരംയാത്രികരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.