മത്സരിച്ച് വിജയിച്ച സ്വതന്ത്ര ഇടതു മുന്നണിയിൽ ചേർന്നു; വോട്ടർമാരോട് ക്ഷമചോദിച്ച് യു.ഡി.എഫുകാരുടെ ഭവന സന്ദർശനം
text_fieldsതൊടുപുഴ: വോട്ടർമാരോട് ക്ഷമാപണം നടത്തി തൊടുപുഴ നഗരസഭ ഒമ്പതാം വാർഡ് യു.ഡി.എഫ് പ്രവർത്തകർ ഭവന സന്ദർശനം നടത്തി.
യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ജെസി ജോണി വോട്ടർമാരെ വഞ്ചിച്ച് ഇടതു മുന്നണിയിൽ ചേർന്ന സാഹചര്യത്തിലാണ് വോട്ടർമാരോട് ക്ഷമാപണം നടത്തുന്നതെന്നും പ്രവർത്തകർ പറയുന്നു.
മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽനിന്ന് ഐക്യ മുന്നണി സ്ഥാനാർഥിയായി ജെസി ജോണി മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
എന്നാൽ, വിജയിച്ച് കൗൺസിലറായ ജെസി ഇടതു മുന്നണിയിൽ ചേർന്ന് വോട്ടർമാരെ വഞ്ചിച്ചിരിക്കുകയാണെന്നും ഈ നടപടിക്കെതിരെയാണ് ഒമ്പതാം വാർഡിലെ യു.ഡി.എഫ് പ്രവർത്തകർ ക്ഷമാപണവുമായി ഭവന സന്ദർശനം നടത്തിയതെന്നും ഇവർ വ്യക്തമാക്കി.
ഭവന സന്ദർശനത്തിന് യു.ഡി.എഫ് നേതാക്കളായ മത്തായി കോനാട്ട്, കെ.എസ്. ഹസൻകുട്ടി, പി.എച്ച്. സുധീർ, എം.പി. സലിം, പി. എസ്. മൈതീൻ, പി.കെ. അനസ്, പി.ഇ. നൗഷാദ്, പി.ഇ. ബഷീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.