Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'വീ ഇന്ത്യ; അമൃതം...

'വീ ഇന്ത്യ; അമൃതം ആസാദി': മാധ്യമം കാമ്പയിന്​ തുടക്കം

text_fields
bookmark_border
WE INDIA-അമൃതം ആസാദി madhyamam
cancel
camera_alt

വീ ​​ഇ​​ന്ത്യ; അ​​മൃ​​തം ആ​​സാ​​ദി ഗ്ലോ​​ബ​​ൽ കാ​​മ്പ​​യി​​​​ന്​ മു​​ന്നോ​​ടി​​യാ​​യി ഡ​​ൽ​​ഹി​​യി​​ലെ വി​​ജ​​യ്​ ചൗ​​ക്കി​​ൽ കേരളത്തിൽനിന്നുള്ള പാ​​ർ​​ല​​മെ​ൻ​റം​​ഗ​​ങ്ങ​​ളും മാ​​ധ്യ​​മം സാ​​ര​​ഥി​​ക​​ളും ഒ​​ത്തു​​ചേ​​ർ​​ന്ന്​ വെ​​ള്ള​​രി​​പ്രാ​​വു​​ക​​ളെ പ​​റ​​ത്തു​​ന്നു. ഇടത്തുനിന്ന്​ എ​​ഡി​​റ്റ​​ർ വി.​​എം. ഇ​​ബ്രാ​​ഹിം, ജോ​​ൺ ബ്രി​​ട്ടാ​​സ്, എം.​​പി. അ​​ബ്​​​ദു​​സ്സമ​​ദ്​ സ​​മ​​ദാ​​നി, ചീ​​ഫ്​ എ​​ഡി​​റ്റ​​ർ ഒ. ​​അബ്​ദുറ​​ഹ്​​​മാ​​ൻ, ഡോ. ​​ശ​​ശി ത​​രൂ​​ർ, എ​​ൻ.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​ൻ, എം.​​വി. ശ്രേ​​യാംസ്​ കു​​മാ​​ർ, തോ​​മ​​സ്​ ചാ​​ഴി​​കാട​​ൻ, സി.​​ഇ.​​ഒ പി.​​എം.​​സ്വാ​​ലി​​ഹ്, ജോ.​​എ​​ഡി​​റ്റ​​ർ പി.​​ഐ നൗ​​ഷാ​​ദ്​ എ​​ന്നി​​വ​​ർ           

ഫോ​ട്ടോ: മു​​സ്​​​ത​​ഫ അ​​ബൂ​​ബ​​ക്ക​​ർ

തിരുവനന്തപുരം/ന്യൂഡൽഹി: ഇ​​ന്ത്യ​​ൻ സ്വാ​​ത​​ന്ത്ര്യ സ​​മ്പാ​​ദ​​ന​​ത്തി​​​ന്​ 75 വ​​ർ​​ഷം തി​​ക​​യു​​ന്ന വേ​​ള​​യി​​ൽ ഐ​​തി​​ഹാ​​സി​​ക​​മാ​​യ സ്വാ​​ത​​ന്ത്ര്യ​​പ്പോ​​രാ​​ട്ട​​ത്തി​ന്‍റെ സ്​​​മ​​ര​​ണ​​ക​​ൾ ചേ​​ർ​​ത്തു​​വെ​​ച്ച്​ 'മാ​​ധ്യ​​മം' ഒ​​രു​​ക്കു​​ന്ന ആ​​ഗോ​​ള കാ​​മ്പ​​യി​​ന്​ തു​​ട​​ക്കം. ഏഴു രാഷ്​ട്രങ്ങളിൽ നിന്ന്​ പുറത്തിറങ്ങുന്ന ഏക ഇന്ത്യൻ ദിനപത്രമായ മാധ്യമം വർഷം നീളുന്ന 'വീ ഇന്ത്യ; അമൃതം ആസാദി' ആഗോള കാമ്പയിനാണ്​ സംഘടിപ്പിക്കുന്നത്​. കാമ്പയിൻ ലോഗോയുടെയും അടയാള വാക്യത്തി​‍െൻറയും പ്രകാശനം രാജ്​ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ നിർവഹിച്ചു. ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ്​, അബ്ബാസ്​, മാധ്യമം വൈസ്​ ചെയർമാൻ വി.ടി. അബ്​ദുല്ലകോയ തങ്ങൾ, റസിഡൻ്റ് എഡിറ്റർ എം.കെ.എം ജാഫർ എന്നിവർ സംബന്ധിച്ചു.

രാജ്യതലസ്​ഥാനമായ ഡൽഹിയിലെ വിജയ്​ചൗക്കിൽ​ കാമ്പയി​‍െൻറ ആശയ സമർപ്പണം ഒരുക്കി. പാർലമെൻറംഗങ്ങളും മാധ്യമം സാരഥികളും ഒത്തുചേർന്ന്​ രാഷ്​ട്രത്തി​‍െൻറ സ്വാതന്ത്ര്യവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ ഒരേ മ​നസ്സോടെ നീങ്ങുമെന്ന്​ പുനരർപ്പണം ചെയ്​തു. ചീഫ്​ എഡിറ്റർ ഒ. അബ്​ദുറഹ്​മാൻ ആമുഖ ഭാഷണം നിർവഹിച്ചു. മലയാളത്തിന്‍റെ ജനപ്രതിനിധികളായ ഡോ. ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, ഡോ.അബ്​ദുസ്സമദ്​ സമദാനി, എം.വി ശ്രേയംസ്​ കുമാർ, ജോൺ ബ്രിട്ടാസ്​, തോമസ്​ ചാഴിക്കാടൻ എന്നിവർ സ്വാതന്ത്ര്യത്തി​‍െൻറ അനന്ത വിഹായസ്സിലേക്ക്​ തുറന്ന ചിന്തകളുടെയും സമാധാനത്തി​‍െൻറയും പ്രതീകമായ പ്രാവുകളെ പറത്തിവിട്ടു. സ്വാതന്ത്ര്യത്തിൻ്റെ ഭാവിയുടെ പ്രതീക്ഷയും ആശങ്കയും അവർ പങ്കുവെച്ചു.

'വീ ഇന്ത്യ; അമൃതം ആസാദി' ആ​​ഗോ​​ള കാ​​മ്പ​​യി​​ൻ ലോ​​ഗോ​​യു​​ടെ​​യും അ​​ട​​യാ​​ള വാ​​ക്യ​​ത്തിന്‍റെ​​യും പ്ര​​കാ​​ശ​​നം രാ​​ജ്​​​ഭ​​വ​​നി​​ൽ ന​​ടന്ന ച​​ട​​ങ്ങി​​ൽ ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ്​ മു​​ഹ​​മ്മ​​ദ്​ ഖാ​​ൻ നി​​ർ​​വ​​ഹിക്കുന്നു. 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, 'മാ​​ധ്യ​​മം' വൈസ് ചെയർമാൻ വി.ടി. അബ്ദുല്ലകോയ തങ്ങൾ എന്നിവർ സമീപം

തലസ്ഥാനത്തെ പ്രശസ്തമായ വെസ്റ്റേൺ കോർട്ടിൽ നടന്ന സൗഹൃദ വിരുന്നിൽ മലയാളി എം.പിമാർ വരും തലമുറയുടെ പ്രതിനിധികൾക്ക്​ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്താളും ത്രിവർണ പതാകയും കൈമാറി.

മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം കാമ്പയിൻ ആശയം വിശദീകരിച്ചു. ​ പാർലമെൻറംഗങ്ങളായ മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആൻറണി,കെ. മുരളീധരൻ, എം.കെ.രാഘവൻ, ആ​േൻറാ ആൻറണി, ഇ.ടി. മുഹമ്മദ്​ ബഷീർ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്​, രാജ്​മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്​ഠൻ, അഡ്വ.ഡീൻ കുര്യാക്കോസ്​, രമ്യഹരിദാസ്​, പി.പി. മുഹമ്മദ്​ ഫൈസൽ, മാധ്യമം മുൻ ചെയർമാൻ ടി ആരിഫലി, ജോയിൻറ് എഡിറ്റർ പി.ഐ നൗഷാദ് എന്നിവർ സംസാരിച്ചു.

സി.ഇ.ഒ പി എം സാലിഹ് സ്വാഗതവും ഡൽഹി ചീഫ്​ ഓഫ്​ ബ്യൂറോ എ.എസ്​. സുരേഷ്​ കുമാർ നന്ദിയും പറഞ്ഞു. ജി.സി.സി രാഷ്​ട്രങ്ങളിലെ അംബാസഡർമാരായ ഡോ. ദീപക്​ മിത്തൽ (ഖത്തർ),പവൻ കപൂർ (യു.എ.ഇ), മുനു മഹാവർ (ഒമാൻ), പിയുഷ്​ ശ്രീവാസ്​തവ (ബഹ്​റൈൻ), സിബി ജോർജ്​ (കുവൈത്ത്​) എന്നിവർ വിഡിയോ സന്ദേശത്തിലൂടെ കാമ്പയിന്​ അഭിവാദ്യങ്ങളറിയിച്ചു.

സെമിനാറുകൾ, വെബിനാറുകൾ, ശിൽപശാലകൾ, സാമൂഹിക സേവന സംരംഭങ്ങൾ, വായനക്കാർക്കും വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമായി മത്സരങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യൻ മൂല്യങ്ങളും നാനാത്വവും ഉയർത്തിപ്പിടിക്കുന്ന വൈവിധ്യമാർന്ന പരിപാടികളും കൂട്ടായ്​മകളുമാണ്​ വർഷം നീളുന്ന കാമ്പയി​നിൽ ഒരുങ്ങുക.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India @75madhyamam campaign
News Summary - India @75 madhyamam campaign starts
Next Story