അക്രമരാഷ്ട്രീയം സി.പി.എം നയമല്ല; പ്രവർത്തകരെ അക്രമിച്ചാൽ പ്രതിരോധിക്കും: യെച്ചൂരി
text_fieldsതൃശൂര്‍: രാഷ്ട്രീയ അക്രമം സി.പി.എം സംസ്കാരത്തിെൻറ ഭാഗമല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാൽ, പ്രവർത്തകർ ആക്രമിക്കപ്പെടുേമ്പാൾ അവരെ സംരക്ഷിക്കാൻ പ്രതിരോധിക്കേണ്ടി വരും. ഇൗ നയത്തിൽ വ്യതിചലനമുണ്ടായാൽ തിരുത്തുമെന്നും സി.പി.എം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷവും യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിെൻറ വധവുമായി ബന്ധപ്പെട്ടായിരുന്നു യെച്ചൂരിയുടെ പരാമർശം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ആർ.എസ്.എസ് സി.പി.എമ്മുകാരെ ലക്ഷ്യംവെച്ച് കടുത്ത അക്രമം അഴിച്ചു വിടുകയാണ്. പ്രവര്‍ത്തകരെ അക്രമിച്ചാല്‍ സ്വയം പ്രതിരോധിക്കും. പാര്‍ട്ടിയുടെ 577 രക്തസാക്ഷികള്‍ വർഗ ശത്രുക്കള്‍ നടത്തുന്ന അക്രമങ്ങളുടെ ഉദാഹരണമാണ്. സാമൂഹികമാറ്റത്തിനും ചൂഷണത്തിനും എതിരായ പോരാട്ടത്തിെൻറ പോരാളികളായിരുന്നു ഇവർ. പ്രസ്ഥാനത്തിെൻറ മുന്നോട്ടുപോക്കിനും പ്രവര്‍ത്തകരെ സംരക്ഷിക്കാനും അക്രമങ്ങളെ പ്രതിരോധിക്കുക തന്നെ ചെയ്യും. അതല്ലാത്ത രാഷ്ട്രീയ അക്രമം പാര്‍ട്ടി സംസ്കാരമല്ല. ജനകീയ ശത്രുക്കളെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പരാജയപ്പെടുത്തുക എന്നതാണ് മാർഗം. അതില്‍ എന്തെങ്കിലും വ്യതിയാനം സംഭവിച്ചാല്‍ തിരുത്തും. അക്രമങ്ങളിലൂടെ ധ്രുവീകരണം ഉണ്ടാക്കി അതില്‍ നിന്ന് രാഷ്ട്രീയ മൂലധനം കണ്ടെത്തിയാണ് ആർ.എസ്.എസ് നിലനില്‍ക്കുന്നത്. ഈ സംസ്കാരത്തെ സി.പി.എം ജനാധിപത്യപരമായി നേരിട്ട് പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാന ലക്ഷ്യം ആർ.എസ്.എസ്-ബി.ജെ.പി സര്‍ക്കാറിെൻറ പരാജയമാണ്. ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചാവും ഇത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കാതെ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രം ആവിഷ്കരിക്കും. ഈ ശക്തികളെ തെരഞ്ഞെടുപ്പിലൂടെ മാത്രം പരാജയപ്പെടുത്താന്‍ കഴിയില്ല. അത് ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെയും ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും അതിെൻറ അടിസ്ഥാനത്തില്‍ ഇടതു ജനാധിപത്യ ശക്തികളുടെ ഐക്യം കെട്ടിപ്പടുത്തുകൊണ്ടും ആവും.
കുംഭകോണങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രധാനമന്ത്രി മൗനേന്ദ്രമോദി ആയി മാറുകയാണ്. നാലുവര്‍ഷമായി ചതുര്മുഖ വെല്ലുവിളിയാണ് രാജ്യം നേരിടുന്നത്. കോണ്‍ഗ്രസിെൻറ നേതൃത്വത്തിൽ തുടങ്ങിവെച്ച നവ ഉദാരീകരണ നയങ്ങള്‍ അക്രമോല്‍സുകതയോടെ മുന്നോട്ട് കൊണ്ടുപോകുന്നു. വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കുന്നു. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാന്‍ പാര്‍ലമെൻററി സ്ഥാപനങ്ങള്‍ക്ക് നേരെ അടക്കം ആക്രമണം നടക്കുന്നു. കൂടാതെ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി ഇന്ത്യയെ മാറ്റി. ഈ വെല്ലുവിളികൾ നേരിട്ടേ പറ്റൂ.
ജനങ്ങളുടെ അവകാശത്തിന് നേരെ കടന്നാക്രമണം നടക്കുകയാണ്. സാമ്പത്തിക നയത്തിന് എതിരെ രാഷ്ട്രീയ ബദല്‍ മുന്നോട്ട് വെച്ചില്ലെങ്കില്‍ വലതുപക്ഷത്തിനാവും നേട്ടം. നവ ഉദാരീകരണത്തെ ശക്തമായി എതിര്‍ക്കുന്ന ഇടങ്ങളില്‍ ഇടതുപക്ഷത്തിനും പുരോഗമന ശക്തികള്‍ക്കും മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മൗനേന്ദ്ര മോദി ആയി -യെച്ചൂരി
കുംഭകോണങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രധാനമന്ത്രി മൗനേന്ദ്രമോദി ആയി മാറുന്നുെവന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി-ആര്.എസ്.എസ് സര്‍ക്കാറിനെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അത് കോണ്‍ഗ്രസുമായി ധാരണയോ രാഷ്ട്രീയ സഖ്യമോ ഉണ്ടാക്കാതെ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.പി.എ സര്‍ക്കാറിെൻറ കാലത്ത് കുംഭകോണങ്ങള്‍ അരങ്ങേറിയപ്പോള്‍ പ്രതികരിക്കാതിരുന്ന അന്നത്തെ പ്രധാനമന്ത്രിയെ മോദി വിശേഷിപ്പിച്ചത് മൗന്‍ മോഹന്‍ സിങ് എന്നാണ്. എന്നാല്‍ ഇന്ന് മോദിയും ആ തലത്തിൽ എത്തി. മന് കീ ബാത്തിലൂടെ കുട്ടികള്‍ എങ്ങനെ പരീക്ഷക്ക് തയ്യാറെടുക്കണമെന്ന് ഉപദേശിക്കുകയാണ്. ഇവിടെ നടക്കുന്ന ഒരൊറ്റ കൊള്ളയെകുറിച്ച് വാ തുറക്കുന്നില്ല.നാലുവര്‍ഷമായി ചതുര്മുഖ വെല്ലുവിളിയാണ് രാജ്യം നേരിടുന്നത്. കോണ്‍ഗ്രസിെൻറ നേതൃത്വത്തിൽ തുടങ്ങിവെച്ച നവ ഉദാരീകരണ നയങ്ങള്‍ അക്രമോല്‍സുകതയോടെ മുന്നോട്ട് കൊണ്ടുപോകുന്നു. വര്‍ഗീയ ധ്രുവീകരണം മൂര്‍ച്ഛിപ്പിക്കുന്നു. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാന്‍ പാര്‍ലമെൻററി സ്ഥാപനങ്ങള്‍ക്ക് നേരെ അടക്കം ആക്രമണം നടക്കുന്നു. കൂടാതെ അമേരിക്കയുടെ ജൂനിയര്‍ പാര്‍ട്ണറായി ഇന്ത്യയെ മാറ്റി. ഈ വെല്ലുവിളികൾ നേരിട്ടേ പറ്റൂ.
ജനങ്ങളുടെ അവകാശത്തിന് നേരെ കടന്നാക്രമണം നടക്കുകയാണ്. എട്ട് മണിക്കൂര്‍ ജോലി എന്നത് ഇതാദ്യമായി മാറ്റി. പെന്ഷന് വെട്ടിക്കുറച്ചു. സാമ്പത്തിക അസമത്വം വര്‍ധിച്ചു. എല്ലാ മേഖലകളും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്ന് കൊടുക്കുന്നു. പ്രതിവര്‍ഷം രണ്ട് കോടി ജോലി നല്‍കുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്. എന്നാല്‍ ലേബര്‍ ബ്യൂേറായുടെ കണക്ക് പ്രകാരം എട്ട് മേഖലകളില്‍ 87,000 തൊഴിലാണ് ഇല്ലാതായത്.
ഈ സാമ്പത്തിക നയത്തിന് എതിരെ രാഷ്ട്രീയ ബദല്‍ മുന്നോട്ട് വെച്ചില്ലെങ്കില്‍ വലതുപക്ഷത്തിനാവും നേട്ടം. ട്രംപിെൻറ വിജയമാണ് ഇതിനുദാഹരണം. പലപ്പോഴും ഈ വലതുപക്ഷവത്കരണം തീവ്ര വലതുപക്ഷവത്കരണത്തിലേക്ക് മാറും. ഇന്ത്യയിലും വലതുപക്ഷവത്കരണം നടക്കുകയാണ്. നവ ഉദാരീകരണത്തെ ശക്തമായി എതിര്‍ക്കുന്ന ഇടങ്ങളില്‍ എല്ലാം ഇടതുപക്ഷത്തിനും പുരോഗമന ശക്തികള്‍ക്കും മുന്നേറ്റം ഉണ്ടായിട്ടുണ്ട്. സി.പി.എം സ്വയം ശക്തിപ്പെടുകയും ഇടതുപക്ഷ ഐക്യം ദൃഢമാവുകയും വേണം.
പ്രധാന ലക്ഷ്യം ആര്.എസ്.എസ്-ബി.ജെ.പി സര്‍ക്കാറിെൻറ പരാജയമാണ്. ബദല്‍ നയങ്ങളുടെ അടിസ്ഥാനത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചാവും ഇത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ ഉണ്ടാക്കാതെ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രം ആവിഷ്കരിക്കും. ബി.ജെ.പി വിരുദ്ധ വോട്ടുകളെ പരമാവധി ആകര്ഷിച്ചാവും ഈ ലക്ഷ്യം കൈവരിക്കുക. ഈ ശക്തികളെ തെരഞ്ഞെടുപ്പിലൂടെ മാത്രം പരാജയപ്പെടുത്താന്‍ കഴിയില്ല. അത് ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെയും ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും അതിെൻറ അടിസ്ഥാനത്തില്‍ ഇടതു ജനാധിപത്യ ശക്തികളുടെ ഐക്യം കെട്ടിപ്പടുത്തുകൊണ്ടും ആവുമെന്നും യെച്ചൂരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.