ചാരപ്രവര്‍ത്തനം തകര്‍ത്തത് ആറുമാസത്തെ നിരീക്ഷണത്തിനൊടുവില്‍
text_fieldsന്യൂഡല്‍ഹി: പാകിസ്താന്‍ ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ രണ്ടര വര്‍ഷമായി തലസ്ഥാനത്തു നടന്നിരുന്ന ചാരപ്രവര്‍ത്തനം തകര്‍ത്തത് ആറുമാസത്തെ പൊലീസ് നിരീക്ഷണത്തിനൊടുവില്‍.പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അഖ്തറും ഇയാള്‍ക്ക് രഹസ്യവിവരം കൈമാറിയിരുന്ന രാജസ്ഥാന്‍ സ്വദേശികളായ മൗലാന റഹ്മാന്‍, സുഭാഷ് ജാംഗിര്‍ എന്നിവരും ഒത്തുചേര്‍ന്നത് ഡല്‍ഹി മൃഗശാലയിലാണെന്ന് ഡല്‍ഹി പൊലീസ് ജോയന്‍റ് കമീഷണര്‍ രവീന്ദ്ര യാദവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവരുടെ കൂടിക്കാഴ്ചയെക്കുറിച്ച് പൊലീസിന് നേരത്തെ സൂചനയുണ്ടായിരുന്നു. നിര്‍ണായക രേഖകളും പണവും കൈമാറുന്ന വിവരവും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിരുന്നു.
പിടിയിലായപ്പോള്‍ മെഹ്മൂദ് അഖ്തര്‍ പേരുമാറ്റി പറഞ്ഞെങ്കിലും പിന്നീട് യഥാര്‍ഥ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ നിര്‍ബന്ധിതനായി. ഇതേതുടര്‍ന്ന് പൊലീസ് വിദേശകാര്യമന്ത്രാലയത്തിന് വിവരം കൈമാറുകയും അവര്‍ പാക് ഹൈ കമീഷനുമായി ബന്ധപ്പെട്ട് ഇയാളുടെ പേരും മറ്റുവിവരങ്ങളും സ്ഥിരീകരിക്കുകയുമായിരുന്നു.ദേശീയ സുരക്ഷക്കുതന്നെ വന്‍ അപകടം വരുത്തിവെക്കുന്ന നിര്‍ണായക വിവരങ്ങളാണ് ഇവര്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐക്ക് കൈമാറിയതെന്ന് രവീന്ദ്ര യാദവ് പറഞ്ഞു.മെഹ്മൂദ് അഖ്തര്‍ റാവല്‍പിണ്ടി ജില്ലയിലെ കഹൂത ഗ്രാമക്കാരനാണ്. ഐ.എസ്.ഐയുമായി ബന്ധമുള്ള ഇയാളെ ഡല്‍ഹിയിലെ പാക് ഹൈകമീഷന്‍െറ വിസ വിഭാഗത്തില്‍ നിയോഗിച്ചത് ചാരപ്രവര്‍ത്തനത്തിനായാണ്. വിസക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരായിരുന്നു ഇയാളുടെ ‘ഇര’കള്‍. ഇവരെക്കുറിച്ച് അന്വേഷിച്ച് ചാരപ്പണിക്ക് തയാറുള്ളവരെ കണ്ടത്തൊന്‍ ഈ ജോലി മെഹ്മൂദിനെ ഏറെ സഹായിച്ചതായി രവീന്ദ്ര യാദവ് പറഞ്ഞു. സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് വന്‍ തുക പ്രതിഫലം വാഗ്ദാനം ചെയ്താണ് മെഹ്മൂദ് ആകര്‍ഷിച്ചിരുന്നത്.
ചാരന്മാരുടെ റിക്രൂട്ടുമെന്‍റിന് സ്ത്രീകളെയും ഉപയോഗിച്ചിരുന്നതായി കണ്ടത്തെിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. സ്ത്രീകള്‍ക്ക് വന്‍ തുക വാഗ്ദാനം ചെയ്തും ചാരപ്പണിക്ക് ആളുകളെ കണ്ടത്തെിയിരുന്നു. ഇക്കാര്യം അന്വേഷിച്ചുവരുകയാണെന്ന് രവീന്ദ്ര യാദവ് പറഞ്ഞു.അറസ്റ്റിലായ രാജസ്ഥാന്‍ സ്വദേശികളും ചാരപ്പണിക്ക് ആളുകളെ കണ്ടത്തൊന്‍ സഹായിച്ചിരുന്നു. മൗലാന റഹ്മാന്‍ ഒന്നര വര്‍ഷം മുമ്പ് ജോധ്പുര്‍ സ്വദേശിയായ വിസ ഏജന്‍റ് ശുഐബിനെ പരിചയപ്പെട്ടു. ശുഐബാണ് ഗുജറാത്തിലെയും രാജസ്ഥാനിലെയും സൈനികവിവരങ്ങള്‍ ശേഖരിക്കാന്‍ മൗലാന റഹ്മാന് ഒത്താശ ചെയ്തത്. പ്രതിരോധ സന്നാഹങ്ങളെക്കുറിച്ച വിവരങ്ങള്‍ കൈമാറിയതിന് ശുഐബിനും മൗലാന റഹ്മാനും മെഹ്മൂദ് അഖ്തര്‍ വന്‍തുകയാണ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ മറ്റൊരു രാജസ്ഥാന്‍ സ്വദേശി സുഭാഷ് ജാംഗിര്‍(35) കടക്കെണിയിലായിരുന്നു. ഇത് മനസ്സിലാക്കിയാണ് മൗലാന റഹ്മാന്‍ സുഭാഷിനെ കൂടി ചാരവലയത്തിലാക്കിയത്. ഇരുവരും മൂന്നുതവണ ഡല്‍ഹിയിലത്തെി മെഹ്മൂദ് അഖ്തറിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അതിര്‍ത്തിയിലെ, പ്രത്യേകിച്ച് ഗുജറാത്തിലെയും സര്‍ ക്രീക്ക് പ്രദേശത്തെയും വിവരങ്ങളാണ് ഇവര്‍ ശേഖരിച്ചിരുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാനമേഖലകളിലേക്ക് നുഴഞ്ഞുകയറാനും ആക്രമണം നടത്താനും സഹായകമായ മേഖലകളാണിവയെന്ന് പൊലീസ് പറഞ്ഞു. പാക് ഹൈകമീഷനില്‍ ചാരവൃത്തിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുണ്ടോ എന്ന കാര്യവും അന്വേഷിച്ചുവരികയാണ്. സമാനമായ ചാരശംഘലകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.