നിർഭയ കേസിൽ കണ്ടതുപോലെ ബിൽക്കീസ് ബാനുവിനായി ശബ്ദമുയർന്നില്ല, ഇന്ത്യ കൂടുതൽ ന്യൂനപക്ഷവിരുദ്ധമാവുന്നു -രേവതി ലോൾ
text_fieldsതൃശൂർ: സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ഇന്ത്യ കൂടുതൽ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രമായി പരിണമിക്കുകയാണെന്ന് പ്രമുഖ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ രേവതി ലോൾ.
തൃശൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ബഹുസ്വര സമൂഹത്തിന്‍റെ പുനഃസൃഷ്ടിയിലൂടെ മാത്രമേ ഇതിനെ ഇല്ലാതാക്കാൻ കഴിയൂ. ''അയൽവാസിയെ വീട്ടിലേക്ക് ക്ഷണിച്ച് ഒരുമിച്ച് ഓണം ആഘോഷിക്കൂ. ഈദിന്‍റെ സന്തോഷം ഒരുമിച്ചിരുന്ന് നുകരാനും ശ്രമിക്കൂ. അതിന് കഴിഞ്ഞാൽ വൈവിധ്യങ്ങൾ പൂത്തുലയുന്ന ഇന്ത്യയെ വീണ്ടെടുക്കാം'' -രേവതി ലോൾ പറഞ്ഞു.
തികച്ചും രാഷ്ട്രീയപ്രേരിതമാണ് ബിൽക്കീസ് ബാനു കേസ്. നിർഭയ കേസിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിന്ന് നീതിക്കായി മുറവിളികൂട്ടി. എന്നാൽ, സമാനരീതിയിൽ ബിൽക്കീസ് ബാനുവിനായി ആരും ശബ്ദമുയർത്തിയില്ല. ഇത്തരമൊരു കേസിലെ പ്രതികളെ രാജ്യം സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ ഒരു ഉപാധിയുമില്ലാതെ വിട്ടയച്ചത് രാജ്യവിരുദ്ധമാണ്. അതുകൊണ്ടുതന്നെയാണ് താൻ കേസിൽ സുപ്രീംകോടതിയിൽ കക്ഷിചേർന്നത്-
അവർ കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് ട്രഷറർ കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ മാത്യു സ്വാഗതവും മിനി മുരിങ്ങാത്തേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.