ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമ അവാർഡ് പ്രമോദ് രാമന്
text_fieldsകൊച്ചി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ പയനിയേഴ്സ് ഇൻ മീഡിയ 2025 എന്ന പുരസ്കാരത്തിന് അർഹനായതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി 10ന് വൈകീട്ട് അഞ്ചിന് കലൂർ ഗോകുലം കൺവെൻഷൻ സെൻററിൽ നടക്കുന്ന പരിപാടിയിൽ പുരസ്കാരങ്ങൾ കൈമാറും. മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പങ്കെടുക്കും.
ഒരു ലക്ഷം രൂപയുടെ മാധ്യമശ്രീ പുരസ്കാരത്തിന് 24 ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ, 50,000 രൂപയുടെ മാധ്യമരത്ന പുരസ്കാരത്തിന് ദ ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ എന്നിവർ അർഹരായി. പയനിയേഴ്സ് ഇൻ മീഡിയ അവാർഡിന് മുതിർന്ന മാധ്യമപ്രവർത്തകൻ സി.എൽ. തോമസ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഡോ. രാജേഷ് മരങ്ങോലി (പ്രഭാതം), പെഴ്സി ജോസഫ് (ഏഷ്യാനെറ്റ്), എൻ.പി. ചന്ദ്രശേഖരൻ (കൈരളി), അനിൽ നമ്പ്യാർ (ജനം ടി.വി), ആർ. ശ്രീകുമാർ (ജന്മഭൂമി) എന്നിവരും അർഹരായി.
ഐ.പി.സി.എൻ.എ ദേശീയ പ്രസിഡൻറ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, രാജു പള്ളത്ത്, പ്രതാപ് നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.