ഇന്ത്യ-അമേരിക്ക ബന്ധം സൈനിക സഖ്യമല്ല –ശിവശങ്കർ മേനോൻ
text_fieldsതിരുവനന്തപുരം: ഇന്ത്യയും അമേരിക്കയും തമ്മിലെ ബന്ധം സൈനിക സഖ്യമായി വളർന്നിട്ടില്ലെന്ന് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന ശിവശങ്കർ മേനോൻ.
മുൻ രാഷ്ട്രപതി കെ.ആർ. നാരായണെൻറ നൂറാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സഖ്യത്തിെൻറ അടിസ്ഥാന സ്വഭാവം അടിയന്തര ഘട്ടത്തിലുള്ള സൈനിക സഹായമാണ്. ആ രീതിയിൽ ഇന്ത്യ-അമേരിക്ക ബന്ധം വളർന്നുവന്നില്ല.
പശ്ചിമ ഏഷ്യയിൽ വീണ്ടും സൈനിക ഇടപെടലിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി പ്രഫസർ ഡോ. ഹാപ്പിമോൻ ജേക്കബ് അധ്യക്ഷത വഹിച്ചു. കെ.ആർ. നാരായണെൻറ മകൾ ചിത്ര നാരായണൻ, ഡയറക്ടർ ജനറൽ ഡോ. ഡിംപി വി. ദിവാകരൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.