നമീബിയയെ 'വിറപ്പിച്ച്' ഇന്ത്യ, ജയിച്ച് മടക്കം
text_fieldsദുബൈ: ട്വന്‍റി20 ലോകകപ്പ് ടൂർണമെന്‍റിൽ നിന്ന് പുറത്തായപ്പോൾ 'വിശ്വരൂപം' പുറത്തെടുത്ത് ടീം ഇന്ത്യ. അഫ്ഗാനെ തോൽപിച്ച് ന്യൂസിലൻഡ് സെമി ഉറപ്പിച്ചതോടെ അപ്രസക്തമായ ഇന്ത്യയുടെ അവസാന മത്സരത്തിൽ നമീബിയയെ തകർത്തു തരിപ്പണമാക്കി.
ആദ്യം ബാറ്റുചെയ്ത നമീബിയെയ 132 റൺസിനൊതുക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. അർധസെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും(56) ലോകേഷ് രാഹുലിന്‍റെയും(54*) മികവിലാണ് ഇന്ത്യ അനായാസം ജയിച്ചത്. രാഹുലിനൊപ്പം സൂര്യ കുമാർ യാദവ് 25 റൺസുമായി പുറത്താകാതെ നിന്നു.
36 പന്തിൽ ഏഴ് ഫോറും രണ്ടു സിക്സും പറത്തിയാണ് രോഹിത് ശർമ 56 റൺസ് എടുത്തത്. നാല് ഫോറും രണ്ടു സിക്സും അടക്കം 36 പന്തിലാണ് രാഹുൽ 54 റൺസെടുത്തത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയയെ 20 ഓവറിൽ 8 വിക്കറ്റിന് 132 റൺസിൽ ഇന്ത്യൻ ബൗളർമാർ 'ഒതുക്കുക'യായിരുന്നു. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ 4 ഓവറിൽ 20 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ 4 ഓവറിൽ 16 റൺസ് വഴങ്ങിയും 3 വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്ര 19 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഓൾറൗണ്ടർ ഡേവിഡ് വീസെയാണ് (26) നമീബിയയുടെ ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.