കോവിഡ്: ആൻറിബയോട്ടിക് ഉപയോഗം വർധിച്ചു
text_fieldsവാഷിങ്ടൺ: കോവിഡ് ഒന്നാംഘട്ടത്തിൽ ഇന്ത്യയിൽ ആൻറിബയോട്ടിക് ഉപയോഗം വർധിച്ചതായി യു.എസ് പഠനറിപ്പോർട്ട്. വാഷിങ്ടൺ യൂനിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. രാജ്യത്ത് കോവിഡ് കുതിച്ചുയർന്ന 2020 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് 216.4 ദശലക്ഷം ഡോസ് ആൻറിബയോട്ടിക്കുകൾ അധികം ഉപയോഗിച്ചു. ഇതിൽ തന്നെ 38 ദശലക്ഷം ഡോസ് അസിേത്രാമൈസിൻ മുതിർന്നവരിൽ അധികമായി ഉപയോഗിച്ചു.
ബാക്ടീരിയക്കെതിരെ മാത്രം ഫലപ്രദമായ ആൻറിബയോട്ടിക്കുകളാണ് അമിതമായി ഉപയോഗിച്ചത്. ഇവക്ക് വിഷാണുക്കൾക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് അറിഞ്ഞിട്ടും അത് വ്യാപകമായി ഉപയോഗിച്ചുവെന്നാണ് ഗവേഷകരുടെ വെളിപ്പെടുത്തൽ. ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗം പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ന്യുമോണിയ അടക്കമുള്ള രോഗങ്ങൾക്ക് വളരെ മിതമായ അളവിൽ നൽകിയിരുന്നവ അമിത തോതിൽ ദുരുപയോഗിച്ചു. സ്വകാര്യമേഖലയിലെ മരുന്നുവിപണനത്തിെൻറ 2018 ജനുവരി മുതൽ 2020 ഡിസംബർ വരെയുള്ള കണക്കാണ് ഇവർ പഠനവിധേയമാക്കിയത്. പ്ലോസ് മെഡിസിൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.