കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് ഹൃദ്യമായ വരവേൽപ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഹൃദ്യമായ വരവേൽപ്. ഞായറാഴ്ച രാവിലെ 9.15ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയിൽ വായുസേനയുടെ പ്രത്യേക വിമാനത്തിലിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
അപ്രതീക്ഷിതമായെത്തിയ മഴ വകവെക്കാതെ സൈന്യം നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച് രാഷ്ട്രപതി അഭിവാദ്യം സ്വീകരിച്ചു. വിമാനമിറങ്ങിയയുടനെയാണ് മഴ പെയ്തത്. ഉദ്യോഗസ്ഥർ നൽകിയ കുട ചൂടി ടെക്നിക്കൽ ഏരിയയിലെത്തി. എന്നാൽ, കുട ഒഴിവാക്കി മഴ നനഞ്ഞാണ് രാഷ്ട്രപതി ഗാർഡ് ഒാഫ് ഒാണർ സ്വീകരിച്ചത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത്, എയര്‍ മാര്‍ഷല്‍ ആര്‍.കെ.എസ്. ഭാദൗരിയ, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, എം. വിന്‍സെൻറ്, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, റിയര്‍ അഡ്മിറല്‍ കെ. സ്വാമിനാഥന്‍, ബ്രിഗേഡിയര്‍ മൈക്കിള്‍ എ.ജെ. ഫെര്‍ണാണ്ടസ്, വിങ് കമാൻഡര്‍ എച്ച്.എന്‍. ഗാബ്‌റെ, കലക്ടര്‍ ഡോ. കെ. വാസുകി, സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി.
9.45ന് കൊല്ലം അമൃതാനന്ദമയി മഠത്തിലെ വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനത്തിനായി രാഷ്ട്രപതി പ്രത്യേക ഹെലികോപ്ടറില്‍ യാത്ര തിരിച്ചു. കായംകുളം വരെ ഹെലികോപ്ടറിലും പിന്നീട് റോഡ് മാർഗവുമായാണ് യാത്ര ക്രമീകരിച്ചത്. ഗവര്‍ണറും മന്ത്രി കടകംപള്ളിയും രാഷ്ട്രപതിയെ അനുഗമിച്ചു.
കൊല്ലത്തുനിന്ന് ഉച്ചക്ക് 1.15ന് തിരികെയെത്തിയ രാഷ്ട്രപതിക്ക് യാത്രയയപ്പും നൽകി. 1.25 ഓടെ ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയ അദ്ദേഹത്തെ യാത്രയയക്കാനും ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾെപ്പടെ വീണ്ടുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.