ഇന്‍ഡ്യാന ടി.എം.എച്ച് കാര്‍ഡിയാക് സെന്ററിന് തലശ്ശേരിയില്‍ തുടക്കം
text_fieldsതലശ്ശേരി: അത്യാധുനിക കാത്ത്ലാബ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായി ഇന്‍ഡ്യാന ടി.എം.എച്ച് കാര്‍ഡിയാക് സെന്റര്‍ തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മംഗളൂരുവിലെ പ്രശസ്ത ഹൃദയാരോഗ്യ കേന്ദ്രമായ ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹകരണത്തോടെയാണ് തലശ്ശേരി മിഷന് ഹോസ്പിറ്റലില്‍ കാര്‍ഡിയാക് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ‘ഹൃദയ്’ കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി അംഗം വി.എ. നാരായണന് പ്രകാശനം നടത്തി. 999 രൂപക്ക് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റിന്റെ കണ്‍സല്‍ട്ടേഷനും ഇ.സി.ജി, എക്കോ ടി.എം.ടി പരിശോധനകളും രോഗികള്‍ക്ക് ലഭ്യമാക്കുന്ന ഈ പാക്കേജ് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരത്തെ തന്നെ കണ്ടെത്താനും ചികിത്സ നിര്‍ണയിക്കാനും സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ചെയര്‍മാനും പീഡിയാട്രിക്സ് വിഭാഗം തലവനുമായ ഡോ. അലി കുംബ്ലെ, മാനേജിങ് ഡയറക്ടറും ഫൗണ്ടര്‍ ചെയര്‍മാനും ചീഫ് കാര്‍ഡിയോളജിസ്റ്റുമായ ഡോ. യൂസുഫ് എ. കുംബ്ലെ, തലശ്ശേരി മിഷന് ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. കെ.ജെ. മോഹന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. സതീഷ് റാവു, ജനറല്‍ മാനേജര്‍ ഡോ. ബിന്ദു, ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫിസര്‍ ഡോ. പിയൂഷ് എന്‍. നമ്പൂതിരിപ്പാട്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തലശ്ശേരി ഘടകം പ്രസിഡന്റ് ഡോ. അരവിന്ദ് സി. നമ്പ്യാര്‍ എന്നിവർ സംസാരിച്ചു.
ഇന്ത്യാന ഹോസ്പിറ്റല്‍ ആൻഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ നിഫ്രി യൂസുഫ് സന്നിഹിതയായിരുന്നു.
ഫോൺ: 9446203880, 0490 2323880.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.