കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ അപകടകാരിയായ ഇന്ത്യൻ വകഭേദം വർധിക്കുന്നു
text_fieldsതിരുവനന്തപുരം: കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ കോവിഡിെൻറ അപകടകാരിയായ ഇന്ത്യൻ വകഭേദം (ബി 1.617) വർധിക്കുന്നതായി പഠനം. കോട്ടയത്ത് 30 ശതമാനവും ആലപ്പുഴയിൽ 13 ശതമാനവും പാലക്കാട് 17 ശതമാനവുമാണ് ഇൗ വകഭേദത്തിെൻറ സാന്നിധ്യം. വോട്ടെടുപ്പിന് മുമ്പ് ശേഖരിച്ച രണ്ടാം സെറ്റ് സാമ്പിൾ ഫലത്തിലാണ് ഇൗ കണ്ടെത്തൽ.
ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് ബി 1.617. തിരുവനന്തപുരം, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലയിലും ഇൗ വകഭേദ സാന്നിധ്യം കണ്ടെത്തി. മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഇന്ത്യൻ വകഭേദത്തിൽ വ്യാപന തീവ്രതയും രോഗ തീവ്രതയും ഒരുപോലെ കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യൻ വകഭേദം ചില കേസുകളിൽ വാക്സിനെ മറികടക്കുന്നുണ്ട്. അതിനാൽ വാക്സിൻ സ്വീകരിച്ചവരും കോവിഡ് മാർഗനിർദേശം കൃത്യമായി പാലിക്കേണ്ടിവരും. ബി 1.617െൻറ പ്രഹരശേഷിയെ പറ്റി പ്രാഥമിക വിവരങ്ങൾ മാത്രമാണ് പുറത്തുവന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യു.കെ വകഭേദം 70 ശതമാനത്തിന് മുകളിലാണ്.
ഇന്ത്യൻ വകഭേദം തന്നെ തുടർച്ചയായ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 15 പുതിയ മാറ്റങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ ആറെണ്ണം രോഗബാധ വർധിപ്പിക്കാനും വൈറസ് വേഗത്തിൽ പെരുകാനും ഇടയാക്കുമെന്നും െഎ.ജി.െഎ.ബിയിലെ ഗവേഷകർ പറയുന്നു.
ഈ വകഭേദമാണ് ഇന്ത്യയിൽ കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണമായത്. മാർച്ചിൽ മഹാരാഷ്ട്രയിൽ ആദ്യമായി കണ്ടെത്തിയ ബി 1.617 കുറഞ്ഞത് പത്ത് സംസ്ഥാനങ്ങളിലെങ്കിലും ഏപ്രിൽ പകുതി വരെ റിപ്പോർട്ട് ചെയ്തു. യു.എസ്, യു.കെ, ജർമനി, ന്യൂസിലാൻറ്, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ കുറഞ്ഞത് 11 രാജ്യങ്ങളിലെങ്കിലും ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.