ബി.ജെ.പി കുഴൽപണം: ഇടപാട് നടന്നത് കാസർകോട് കേന്ദ്രീകരിച്ചെന്ന് സൂചന
text_fieldsകാസർകോട്: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തിലേക്ക് എത്തിയ കുഴൽപണത്തിെൻറ പ്രധാന ഇടപാടുകൾ നടന്നത് കാസർകോട് കേന്ദ്രീകരിച്ചെന്ന് സൂചന. കൊടകര കുഴൽപണ കേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവമോർച്ച മുൻ നേതാവ് സുനിൽ നായികിെൻറ സാന്നിധ്യമാണ് സംശയം ബലപ്പെടുത്തുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത കെ. സുന്ദരയുടെ മൊഴികൾകൂടി പുറത്തുവന്നതോടെ കാസർകോട് കേന്ദ്രീകരിച്ച് കോടികളുടെ ഇടപാട് നടന്നെന്ന സംശയം കൂടുതൽ വ്യക്തമായി.
സുനിൽ നായിക്, സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവർക്കെതിരെയാണ് സുന്ദര മൊഴിനൽകിയത്. തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പത്രിക പിൻവലിക്കാൻ പണം നൽകൽ എന്നിവയാണ് ഇവർക്കെതിരായ പരാതികൾ. സുന്ദരയുടെ വീട്ടിലെത്തി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കൈമാറിയത് ഇവരാണ്. മാർച്ച് 21ന് കെ. സുന്ദരയുടെ വീട്ടിലെത്തിയ ചിത്രങ്ങൾ സുനിൽ നായിക് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. പണം നൽകാൻ എത്തിയ സംഘത്തിലൊരാൾ ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത് എന്തിനെന്ന് വ്യക്തമല്ല.
സുന്ദരയുടെ പത്രിക പിൻവലിപ്പിച്ചതിെൻറ 'ക്രെഡിറ്റ്' നേടാൻ ആവുമെന്നാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. ശബരിമല വിഷയത്തിൽ ആത്മാർഥമായി പ്രവർത്തിച്ച കെ. സുരേന്ദ്രനെതിരെ മത്സരിക്കാൻ താൽപര്യമില്ലെന്നായിരുന്നു പത്രിക പിൻവലിച്ചശേഷം സുന്ദര അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഭാവിയിൽ ഇത്തര മൊരു 'പുകിൽ' ഉണ്ടാവുെമന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തതിനാലാകും പോസ്റ്റിട്ടതത്രെ.
സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പണവുമായെത്തിയ മൂവർ സംഘത്തെ ഉടൻ ചോദ്യം ചെയ്തേക്കും. കൊടകര കേസിൽ പൊലീസ് വിട്ടയച്ച സുനിൽ നായികിെൻറ സാന്നിധ്യം കേസിൽ വഴിത്തിരിവാകുമെന്നാണ് സൂചന. കാസർകോെട്ട പ്രമുഖ ഹോട്ടൽ കേന്ദ്രീകരിച്ചാണ് പണമിടപാടുകൾ നടന്നതെന്നും സൂചനയുണ്ട്. മഞ്ചേശ്വരത്തിനു പുറമെ കാസർകോട് മണ്ഡലത്തിലും പണമിടപാടുകൾ നടന്നതിെൻറ തെളിവ് ലഭിച്ചിട്ടുണ്ട്. വോട്ട് ചെയ്യാതിരിക്കാൻ യു.ഡി.എഫ് കേന്ദ്രങ്ങളിൽ വ്യാപകമായി പണം നൽകിയെന്നാണ് പരാതി. അടുത്തദിവസങ്ങളിൽ ഇതുസംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പുറത്തുവരും. 2016ൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ 89 വോട്ടിന് പരാജയപ്പെട്ടപ്പോൾ അപരനായ സുന്ദര 467 വോട്ട് നേടിയിരുന്നു. ഇത് കണക്കിലെടുത്താണ് സുന്ദരയെ പാട്ടിലാക്കാൻ പാർട്ടി ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.