ബൂത്തുകളിൽ ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷം -എം.എം. ഹസന്
text_fieldsതിരുവനന്തപുരം: മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദി വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന് അറിയിച്ചു. 24000 കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ച് വൈകുന്നേരങ്ങളിലാണ് കുടുംബസംഗമം ഒരുക്കുക. ഇതിെൻറ സംസ്ഥാനതല ഉദ്ഘാടനം ഇൗമാസം 13ന് വൈകുന്നേരം നാലിന് തിരുവനന്തപുരം ജഗതിവാര്ഡിലെ കാര്‍മല്‍ സ്കൂളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആൻറണി നിര്‍വഹിക്കും.
അതേ വാര്‍ഡിലെ താമസക്കാരായ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പങ്കെടുക്കും. കുടുംബസംഗമ യോഗങ്ങളിൽ ഇന്ദിര ഗാന്ധിയെ സംബന്ധിക്കുന്ന അനുസ്മരണ പ്രഭാഷണം, കെ.പി.സി.സി തയാറാക്കിയ ഇന്ദിര ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള ലഘുചലച്ചിത്രപ്രദര്ശനം എന്നിവ നടക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ, ഫാഷിസ്റ്റ് ഭരണ ശൈലിയും ഭരണപരാജയങ്ങളും വിശദീകരിക്കുന്ന ലഘുചലച്ചിത്രവും പ്രദര്‍ശിപ്പിക്കും.
ഓരോ ബൂത്തിലെയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുകയും കോണ്‍ഗ്രസ് കുടുംബങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികള്‍ക്ക് പ്രിയദര്‍ശിനി അവാര്‍ഡ് നല്‍കുകയും ചെയ്യും. അതത് ബൂത്തിലെ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദിയുടെ ഓർമക്കായി ഓരോ ബൂത്തിലും അഞ്ച് വൃക്ഷെത്തെകള്‍ വീതം നടണമെന്നും കെ.പി.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.