ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം 31ന്
text_fieldsമുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 39-ാം രക്തസാക്ഷിത്വ വാര്‍ഷികാചരണവും സ്വാതന്ത്ര്യസമര നായകന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ ജന്മദിന അനുസ്മരണവും കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
കെ.പി.സി.സി ആസ്ഥാനത്ത് ഒക്ടോബര്‍ 31ന് രാവിലെ 10ന് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. പുനരര്‍പ്പണ പ്രതിജ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ചൊല്ലിക്കൊടുക്കും. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും ജനപ്രതിനിധികളും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കാളും പങ്കെടുക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുസ്തകശേഖരത്തില്‍ നിന്നും കെ.പി.സി.സി ലൈബ്രറിക്ക് കൈമാറിയ ആയിരത്തോളം ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേകം സജ്ജീകരിച്ച ഉമ്മന്‍ചാണ്ടി ബുക്ക് ഗ്യാലറിയുടെ ഉദ്ഘാടനവും തുടര്‍ന്ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.