നവജാതശിശുവിെൻറ മരണം; ഡോക്ടർക്ക് ഒരു വർഷം തടവ്
text_fieldsകൊച്ചി: ഡോക്ടറുടെ അനാസ്ഥമൂലം നവജാതശിശു മരിക്കാനിടയായ സംഭവത്തിൽ ഡോക്ടർക്ക് ഒരു വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന പൂണിത്തുറ പൊന്നുരുന്നി സ്വദേശിനി ഡോ. കലാകുമാരിയെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) എസ്. ഷംനാദ് ശിക്ഷിച്ചത്.
കലാകുമാരി ചികിത്സിച്ചിരുന്ന സുജ രാജേഷ് എന്ന യുവതിയുടെ നവജാതശിശുവാണ് മരിച്ചത്. 2007 സെപ്റ്റംബർ 30നാണ് പ്രസവം പ്രതീക്ഷിച്ചിരുന്നത്. സെപ്റ്റംബർ 23ന് സുജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ഡോക്ടർ പ്രസവം പ്രതീക്ഷിക്കുന്ന തീയതിക്കപ്പുറത്തേക്ക് അശ്രദ്ധമായി നീട്ടി നൽകി. ഡോക്ടറുടെ ഈ അനാസ്ഥമൂലം പ്രസവശേഷം മൂന്നാം ദിവസം കുട്ടി മരിക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്.
അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.