സോളാർ കമീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാറിന് മേൽ സമ്മർദം മുറുകുന്നു
text_fieldsതിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട് ്പുറത്തുവിടാൻ സർക്കാറിന് മേൽ സമ്മർദ്ദം മുറുകുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ സോളാർ കമീഷൻ റിപ്പോർട്ടിലെ പ്രധാന നിഗമനങ്ങൾ പുറത്തുവിട്ട സർക്കാർ പക്ഷേ, ഇപ്പോൾ ‘പുലിവാൽ’ പിടിച്ചിരിക്കുകയാണ്. കമീഷൻ റിപ്പോർട്ടിലെ നിഗമനങ്ങളുടെയും നിയമോപദേശത്തിെൻറയും അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ നേതാക്കൾക്കെതിരെയും കേസന്വേഷിച്ച മുൻ പ്രത്യേകസംഘത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണംപ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനം നടത്തി ആഴ്ച ഒന്നുകഴിഞ്ഞിട്ടും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കാനായില്ലെന്നത് സർക്കാറിന് തിരിച്ചടിയാണ്. കമീഷൻ നടപടികളെ പരസ്യമായി വിമർശിച്ച് മുൻ അന്വേഷണ സംഘാംഗങ്ങൾതന്നെ രംഗത്തെത്തിയതും സർക്കാറിനെ വെട്ടിലാക്കി.
അന്വേഷണ കമീഷൻ റിപ്പോർട്ടിെൻറ പകർപ്പ് ലഭ്യമാക്കണമെന്ന ആവശ്യത്തിൽ മുൻ മുഖ്യമന്ത്രി ഉറച്ചുനിൽക്കുകയാണ്. റിപ്പോർട്ട് നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കുേമ്പാഴും അതിനു കാരണം വ്യക്തമാക്കുന്നുമില്ല. കമീഷനെ നിയോഗിച്ചതിലെ ചട്ടവും നിയമവും ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകാനാകില്ലെന്ന് സർക്കാർ പറയുന്നത്. എന്നാൽ, എങ്ങനെ മുഖ്യമന്ത്രി അതിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയെന്ന മറുചോദ്യമാണ് പ്രതിപക്ഷത്തിേൻറത്.
കമീഷൻ റിപ്പോർട്ട് കൈമാറണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിട്ടുണ്ട്. അതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
റിപ്പോർട്ടിൽ സർക്കാറിന് താൽപര്യമുള്ള കാര്യങ്ങൾ മാത്രം പുറത്തുവിടുകയാണുണ്ടായതെന്ന ആേരാപണവും ശക്തമാണ്. കമീഷനും സർക്കാർ നടപടികൾക്കുമെതിരെ കേസന്വേഷിച്ച പൊലീസ് സംഘാംഗങ്ങൾതന്നെ രംഗെത്തത്തിയതും അതിനെ ചൊല്ലി പൊലീസ് സേനയിലുണ്ടായ അതൃപ്തിയും സർക്കാറിന് തലവേദനയായിട്ടുണ്ട്.
തങ്ങൾക്കെതിരെ നടപടി കൈക്കൊണ്ടതിൽ അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി എ. േഹമചന്ദ്രൻ ഉൾെപ്പടെ അസംതൃപ്തരാണ്. സംഘത്തിലുണ്ടായിരുന്ന മൂന്ന് ഡിവൈ.എസ്.പിമാർ ഇപ്പോൾ എസ്.പിമാരാണ്. സ്ഥലംമാറ്റിയതോടെ ഇവർ അന്വേഷിച്ചുവന്ന പല കേസുകളും വഴിയിലായെന്നും ചൂണ്ടിക്കാട്ടുന്നു. അതൃപ്തി സര്ക്കാറിനോടല്ല കമീഷനോടാണെന്ന് വിശദീകരിക്കുമ്പോഴും ഹേമചന്ദ്രെൻറ ഉൾപ്പെടെ നിലപാട് സര്ക്കാറിനെതന്നെയാണ് സമ്മര്ദത്തിലാക്കുന്നത്. തങ്ങൾക്കെതിരെ സർക്കാർ സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്യുന്ന ഇൗ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ േസാളാർ കമീഷൻ റിപ്പോർട്ട് ലഭിക്കാനും സോളാർ കമീഷൻ നടപടികൾക്കെതിരെയും നിയമനടപടിക്കും ഒരുങ്ങുന്നത് സർക്കാറിന് സമ്മർദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.