തിരുവോണനാളിലെ കൊലപാതക വിവരം പുറത്തറിഞ്ഞത് ഒളിവിൽ താമസിക്കാനെത്തിയ ബന്ധു നൽകിയ മൊഴിയിൽ നിന്ന്
text_fieldsഅഞ്ചൽ: രണ്ടരവർഷം മുമ്പ് കാണാതായ യുവാവിനെ വീടിനുസമീപം െകാന്ന് കുഴിച്ചിട്ട സംഭവത്തിൽ ശരീരാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. ഏരൂർ പഞ്ചായത്തിലെ പഴയേരൂർ തോട്ടംമുക്ക് പള്ളിമേലതിൽ വീട്ടിൽ ഷാജി പീറ്ററിെൻറ (44- കരടി ഷാജി) ശരീരാവശിഷ്ടങ്ങളാണ് പൊലീസ്, റവന്യൂ, സയൻറിഫിക് അധികൃതരുടെ സാന്നിധ്യത്തിൽ കുഴിച്ചെടുത്തത്. സഹോദരൻ സജിൻ പീറ്ററും (30) മാതാവ് പൊന്നമ്മയും (68) ചേർന്ന് ഷാജി പീറ്റെറ കൊന്ന് കുഴിച്ചിെട്ടന്നാണ് നിഗമനം.
പല കേസുകളിൽ പ്രതിയായി ഇവരുടെ വീട്ടിൽ ഒളിവിൽ താമസിക്കാനെത്തിയ ബന്ധു പൊലീസിനു നൽകിയ വിവരമാണ് വഴിത്തിരിവായത്. 2018 ആഗസ്റ്റ് 25 ന് തിരുവോണനാളിൽ ഉച്ചക്കാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. മദ്യപിച്ച് വീട്ടിലെത്തിയ ഷാജി അപമര്യാദയായി പെരുമാറി. തുർന്ന് ഷാജി പീറ്ററും സജിൻ പീറ്ററും ഏറ്റുമുട്ടുകയും കമ്പിവടികൊണ്ട് തലക്കടിയേറ്റ് ഷാജി മരിക്കുകയുമായിരുന്നെത്ര. സംഭവം പുറത്തറിയാതിരിക്കാനായി മാതാവുമായി ചേർന്ന് വീടിന് സമീപത്ത് മൃതദേഹം കുഴിച്ചിട്ടു. ഷാജിയെപ്പറ്റി അന്വേഷിക്കുന്നവരോട് സ്ഥലത്തില്ലെന്നും മലപ്പുറത്തെവിടെയോ താമസമാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് ഷാജി കൊല ചെയ്യപ്പെട്ടതാണെന്നും മൃതദേഹം വീടിനുസമീപം മറവുചെയ്തിരിക്കുകയാണെന്നുമുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ഏരൂർ പൊലീസ് പൊന്നമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിെൻറ ചുരുളഴിഞ്ഞത്.
പുനലൂർ ഡിവൈ.എസ്.പി എം.എസ്. സന്തോഷിെൻറ നേതൃത്വത്തിൽ ഏരൂർ, അഞ്ചൽ, കുളത്തൂപ്പുഴ സ്റ്റേഷനുകളിലെ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. പൊന്നമ്മെയയും സജിൻ പീറ്റെറയും സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സജിൻ കാട്ടിക്കൊടുത്ത സ്ഥലം കുഴിച്ചാണ് അവശിഷ്ടങ്ങൾ പുറത്തെടുത്തത്. പോളിസ്റ്റർ തുണിയിൽ പൊതിഞ്ഞ് കുഴിയിൽ കുത്തെന ഇരുത്തിയാണ് മണ്ണിട്ട് മൂടിയിരുന്നത്. അതിന് മുകളിൽ അരയടിയോളം കനത്തിൽ കോൺക്രീറ്റ് ചെയ്യുകയും വീണ്ടും മണ്ണിട്ട് മൂടുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നേമുക്കാലോടുകൂടിയാണ് അവശിഷ്ടങ്ങൾ പുറത്തെടുത്തത്. കൊല്ലം റൂറൽ അഡീഷനൽ എസ്.പി ബിജുമോെൻറ സാന്നിധ്യത്തിലാണ് നിയമനടപടികൾ സ്വീകരിച്ചത്. വിരലടയാളവിദഗ്ധ പ്രിയ, സയൻറിഫിക് ഓഫിസർമാരായ ഡോ. ബാലറാം, ഡോ.സുജ, ഡോ.ദീപു മോഹൻ, ഡോ.ബിന്ദു എന്നിവർ തെളിവ് ശേഖരിച്ചു. ശാസ്ത്രീയപരിശോധനകൾക്കായി ശരീരാവശിഷ്ടം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.