തൃശൂർ പൂരത്തിന് പരിക്കേറ്റ ആന: ‘പെറ്റ’യുടെ അന്വേഷണ റിപ്പോർട്ട് കേന്ദ്ര മൃഗക്ഷേമ ബോർഡിന്
text_fieldsതൃശൂര്‍: ആനയെഴുന്നള്ളിപ്പിനുള്ള ഹൈകോടതി മാനദണ്ഡങ്ങൾ ലംഘിച്ചാണ് തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിച്ചതെന്ന് പെറ്റ (പീപ്പിൾസ് ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻറ് ഓഫ് അനിമൽസ്) റിപ്പോർട്ട്. പരിക്കേറ്റ, അവശരായ ആനകളെ പൂരം എഴുന്നള്ളത്തിന് ഉൾപ്പെടുത്തിയതിെൻറ ദൃശ്യങ്ങൾ സഹിതം കേന്ദ്രമൃഗക്ഷേമ ബോര്‍ഡിനാണ് നിയമപരമായ അധികാരങ്ങളുള്ള സന്നദ്ധ സംഘടനയായ പെറ്റ റിപ്പോർട്ട് സമർപ്പിച്ചത്. പൂരത്തിൽ അളവിൽ കൂടുതൽ സ്ഫോടകവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് വെടിക്കെട്ട് ഒന്നര മണിക്കൂറോളം വൈകിയപ്പോഴും മുറിഞ്ഞ കാൽപാദവുമായി പന്തലിൽ നിൽക്കുന്ന ആന വേദനിക്കുന്നതടക്കമുള്ള ദൃശ്യമാണ് പെറ്റ കേന്ദ്ര മൃഗക്ഷേമ ബോർഡിന് സമർപ്പിച്ചത്.
ഇത്തവണത്തെ പൂരത്തിന് കേന്ദ്ര മൃഗക്ഷേമ ബോർഡ് പ്രതിനിധികളെ എഴുന്നള്ളിപ്പിനുള്ള ആനകളുടെ ആരോഗ്യക്ഷമത പരിശോധനയിൽ പെങ്കടുപ്പിച്ചിരുന്നില്ല. കഴിഞ്ഞ പൂരത്തിന് ഇവർ പരിശോധനയിൽ പെങ്കടുത്തപ്പോൾ വ്രണങ്ങളും അവശതയുമുള്ള ആനകളെ എഴുന്നള്ളിച്ചത് കണ്ടെത്തുകയും അവ സുപ്രീംകോടതിയിൽ കേസാകുകയും ചെയ്തിട്ടുണ്ട്. അതിനാൽ േദവസ്വങ്ങളും ആനയുടമകളും ആന പരിശോധനക്ക് ഇവരെ പെങ്കടുപ്പിക്കുന്നതിനെ എതിർത്തിരുന്നു. പൂരം ആലോചനായോഗത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഇവരെ ഒഴിവാക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അതിനാൽ മൃഗക്ഷേമ ബോർഡിെൻറ പ്രതിനിധികളെ ആനകളുടെ ആരോഗ്യക്ഷമത പരിേശാധന നടക്കുന്ന ഭാഗത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
പൂരത്തില്‍ പങ്കെടുത്ത ആനകളെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജോ. ഡയറക്ടറും പൂരം സ്പെഷൽ ഓഫിസറുമായ ഡോ. കെ.എസ്. തിലകെൻറ നേതൃത്വത്തിലുള്ള നാല്പതംഗ സംഘമാണ് പരിശോധന നടത്തി എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കിയത്. ആനകളെയെല്ലാം വിശദമായ പരിശോധനക്ക് വിധേയമാക്കിയെന്ന് അവകാശപ്പെട്ട സംഘം പരിക്കും പാപ്പാനെ അനുസരിക്കുന്നില്ലെന്നും കണ്ടെത്തിയ രണ്ട് ദേവസ്വങ്ങളുടെയും രണ്ട് ആനകളെ ഒഴിവാക്കിയെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് പൂരത്തിന് രണ്ട് നാള് മുമ്പ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇറക്കിയ കര്‍ശന നിര്‍ദേശങ്ങളോടെയുള്ള ഉത്തരവ് തൃശൂര്‍ പൂരത്തിനുവേണ്ടി അന്നത്തെ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ടത്തെി ഇളവ് നൽകിയിരുന്നു. ഇത്തവണ വെടിക്കെട്ട് ചർച്ചക്കിെട ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് കേന്ദ്രസംഘത്തിെൻറ പരിശോധന അനുവദിക്കരുതെന്ന ദേവസ്വങ്ങളുടെ ആവശ്യത്തിൽ മന്ത്രിതന്നെയാണ് ഉറപ്പുനൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.