മാവോവാദി സുരേഷ് കീഴടങ്ങി
text_fieldsകണ്ണൂർ: സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കർണാടക ചിക്കമംഗ്ലൂർ സ്വദേശി മാവോവാദി സുരേഷ് കീഴടങ്ങി. മാവോവാദി ആശയങ്ങൾക്ക് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 23 വർഷം മാവോവാദിയായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ല. കീഴടങ്ങണമെന്ന് നേരത്തേതന്നെ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കേരള സർക്കാറിന്റെ മാവോവാദി പുനരധിവാസ നയപ്രകാരമാണ് കീഴടങ്ങൽ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ സുരേഷിന് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കബനീ ദളത്തിൽ പ്രവർത്തിക്കുന്ന സുരേഷിനെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റതിന് പിന്നാലെ അഞ്ചംഗ മാവോവാദി സംഘം ചിറ്റാരിക്കോളനിയിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്ന് പൊലീസ് പിടിയിലായി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കണ്ണൂർ സെൻട്രൽ ജയിലിൽവെച്ചാണ് ഞായറാഴ്ച സുരേഷ് കീഴടങ്ങൽ പ്രഖ്യാപിച്ചത്.
ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷമാണ് സുരേഷ് മാവോവാദി പാത തിരഞ്ഞെടുത്തത്. കർണാടകയിൽ ഭാര്യയും കുടുംബവുമുണ്ട്. പുനരധിവാസ നയം അനുസരിച്ച് കീഴടങ്ങുന്ന മാവോവാദിക്ക് വീട്, ജീവിതമാർഗം തുടങ്ങിയവക്ക് സർക്കാർ സഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.