ലീഗ് ഇന്ത്യൻ യൂനിയൻ 'മണി' ലീഗായി, സമ്പൂർണ തകർച്ചയാണ് മുസ്ലിം ലീഗിൽ സംഭവിക്കുന്നത് - ഐ.എൻ.എൽ
text_fieldsകാസർകോട്: മുസ്ലിം ലീഗ് ഇന്ത്യൻ യൂനിയൻ 'മണി' ലീഗായി മാറിയെന്ന് ഐ.എൻ.എൽ ദേശീയ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാൻ. സമ്പൂർണ തകർച്ചയാണ് മുസ്ലിം ലീഗിൽ സംഭവിക്കുന്നതെന്നും അദ്ദേഹം കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കൾ ബിനാമി പേരിൽ ബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കുകയാണ്. അത് തിരിച്ചറിയുേമ്പാൾ പാണക്കാട് കുടുംബത്തെ മറയാക്കി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹജ്ജ് കമ്മിറ്റിയിൽ ഐൻ.എൻ.എൽ പ്രാതിനിധ്യമില്ലാത്തതിൽ പ്രത്യേകിച്ച് ഒന്നുമില്ല. സ്ഥാനമാനങ്ങൾക്കു പിന്നാലെ പോകുന്ന പാർട്ടിയല്ല ഐ.എൻ.എൽ. സ്ഥാനങ്ങൾ വരുകയും പോവുകയും ചെയ്യും. ഇടതുമുന്നണിയാണ് അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിനാൽ തന്നെ ഹജ്ജ് കമ്മിറ്റി വിഷയം പാർട്ടി ഗൗരവമായി എടുക്കുന്നില്ല.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് കൊച്ചി യോഗത്തിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദലിത്- ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ വേട്ട ബി.ജെ.പി തുടരുകയാണെന്നും ബി.ജെ.പിക്കെതിരെ മതേതര മുന്നേറ്റം ശക്തിപ്പെടണമെന്നും മുഹമ്മദ് സുലൈമാൻ കൂട്ടിച്ചേർത്തു.ഐ.എൻ.എല്ലിൽ ഗ്രൂപ്പില്ലെന്നും വഹാബിനു പിന്നിൽ ആളുണ്ടെന്നത് വെറും അവകാശവാദം മാത്രമാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.