ജലീലിന്‍റെ രാജി ധീരമായ നടപടി -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: ലോകായുക്തയുടെ പരാമർശം മുഖവിലക്കെടുത്ത് മന്ത്രി കെ.ടി. ജലീൽ രാജിവെച്ചത് ധാർമികത ഉയർത്തിപ്പിടിക്കുന്ന ധീരമായ നിലപാടാണെന്നും അങ്ങേയറ്റം സ്വാഗതാർഹമാണെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ലോകായുക്തയുടെ നടപടി അപ്പീലിൽ ചോദ്യം ചെയ്യാവുന്നതേയുള്ളൂ. ജലീൽ തന്നെ സൂചിപ്പിച്ചതുപോലെ അദ്ദേഹത്തിെൻറ രക്തത്തിനുവേണ്ടി പ്രതിപക്ഷം, വിശിഷ്യ മുസ്ലിം ലീഗ് വർഷങ്ങളായി പിന്നാലെ ഓടുന്നുണ്ടായിരുന്നു.
കാരണം, ജലീൽ ലീഗിന് ഏൽപിച്ച പ്രഹരം ഇപ്പോഴും ആ പാർട്ടിക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല. യു.ഡി.എഫിനുവേണ്ടി ഓശാന പാടുന്ന ഒരു വിഭാഗം മാധ്യമങ്ങളും ജലീലിനെ രാഷ്ട്രീയമായി കൊല്ലാൻ എല്ലാ മാർഗങ്ങളും പ്രയോഗിക്കുന്നതായി നാം കണ്ടു. ലോകായുക്തയുടെയോ കോടതികളുടെയോ വിമർശനങ്ങൾ കീശയിലിട്ട് മന്ത്രിക്കസേരയിൽ അള്ളിപ്പിടിച്ചിരുന്ന യു.ഡി.എഫ് പാരമ്പര്യം ജലീൽ പിന്തുടരാതിരുന്നത് നല്ല കീഴ്വഴക്കമായി -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.